ആഭ്യന്തര വിമാനങ്ങളില്‍ (domestic flights) സിഖ് (Sikhs) യാത്രക്കാര്‍ ആറ് ഇഞ്ച് വരെ നീളമുള്ള കൃപാണ്‍ കൊണ്ടുപോകുന്നത് നിരോധിക്കണമെന്ന ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി (Delhi High Court) കേന്ദ്രത്തിന് നോട്ടീസ് അയച്ചു. മതാചാരത്തിന്റെ ഭാഗമായി സിഖുകാർ ധരിക്കുന്ന വാളാണ് കൃപാൺ.എന്നാൽ ഇത് സംബന്ധിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) മാർച്ച് നാലിന് പുറപ്പെടുവിച്ച വിജ്ഞാപനം സ്റ്റേ ചെയ്യാൻ ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ അധ്യക്ഷനായ ബെഞ്ച് വിസമ്മതിച്ചു. എതിർ കക്ഷികളോട് മറുപടി നൽകാൻ ആവശ്യപ്പെട്ട് ഹൈക്കോടതി (High court) ഹര്‍ജി ഡിസംബര്‍ 15 ലേക്ക് മാറ്റി.
വിമാനത്തില്‍ കൊണ്ടുപോകാന്‍ അനുവദിക്കാവുന്ന കൃപാണ്‍ ‘അനുയോജ്യമായി രൂപകല്‍പ്പന ചെയ്തതാണോയെന്ന് ഉറപ്പാക്കാനും ‘ നാല് സെന്റി മീറ്ററില്‍ കൂടുതല്‍ നീളമില്ലെന്നും ഉറപ്പാക്കുന്നതിനുമായി പരിഹാരങ്ങൾ നിർദ്ദേശിക്കാൻ ഒരു കമ്മിറ്റിയെ രൂപീകരിക്കണമെന്ന് ഹര്‍ജിക്കാരനായ അഭിഭാഷകന്‍ ഹര്‍ഷ് വിഭോര്‍ സിംഗാള്‍ ആവശ്യപ്പെട്ടു.