/
8 മിനിറ്റ് വായിച്ചു

പ്ലാസ്റ്റിക് മുക്ത കണ്ണൂർ; കർശന നടപടിയുമായി ജില്ലാ ഭരണകൂടം

ജില്ലയിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗവും വിൽപ്പനയും തടയാൻ കടകളിലും സ്ഥാപനങ്ങളിലും പരിശോധന കർശനമാക്കും. ജില്ലാ കലക്ടർ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയിൽ ചേർന്ന ‘പ്ലാസ്റ്റിക് മുക്ത കണ്ണൂർ’ ജില്ലാതല അവലോകന യോഗത്തിലാണ് തീരുമാനം.തദ്ദേശ സ്വയംഭരണ സ്ഥാപനപ്രതിനിധികൾ, മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ പൊലീസ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുക.കുറ്റക്കാരിൽ നിന്ന് പിഴയും ഈടാക്കും. ആഴ്ചതോറും ഈ നടപടികൾ ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ വിലയിരുത്തും. ആഘോഷങ്ങളിൽ ഉപയോഗിക്കുന്ന ഡിസ്പോസിബിൾ ഗ്ലാസ്, പ്ലേറ്റ് എന്നിവ കൂട്ടിയിട്ട് കത്തിക്കുന്നത് പാരിസ്ഥിതിക പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. ഇത് തടയാൻ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന സംഘം ഓഡിറ്റോറിയങ്ങളിൽ അടക്കം പരിശോധന നടത്തും. വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്ലാസ്റ്റിക്കിന് യൂസർ ഫീ ഏർപ്പെടുത്തും. ഇത്തരം കേന്ദ്രങ്ങളിലെ കടകളിലും പ്ലാസ്റ്റിക് ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കും. പ്ലാസ്റ്റിക് സൃഷ്ടിക്കുന്ന പ്രശ്നം മനസിലാക്കി ജനങ്ങൾ അതിന്റെ ഉപയോഗം ഒഴിവാക്കണമെന്ന് കലക്ടർ പറഞ്ഞു.കലക്ടറുടെ ചേമ്പറിൽ നടന്ന യോഗത്തിൽ ഹരിത കേരള മിഷൻ ജില്ലാ കോ- ഓർഡിനേറ്റർ ഇ കെ സോമശേഖരൻ, ഡിടിപിസി സെക്രട്ടറി ജെ കെ ജിജേഷ് കുമാർ, അസി. ജില്ലാ പ്ലാനിംഗ് ഓഫീസർ പി വി അനിൽ തുടങ്ങിയവർ പങ്കെടുത്തു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!