/
7 മിനിറ്റ് വായിച്ചു

‘സ്‌കൂളില്‍ പോകാന്‍ സൈക്കിളില്ല’; വീടുവിട്ടിറങ്ങിയ പന്ത്രണ്ടുകാരന് പുത്തന്‍ സൈക്കിള്‍ സമ്മാനിച്ച് പോലീസുകാര്‍

സ്‌കൂളില്‍ പോകാന്‍ സൈക്കിളില്ലാത്തതിന്റെ പേരില്‍ വീടുവിട്ട ഏഴാം ക്ലാസുകാരന്റെ വിഷമം മാറ്റാന്‍ പോലിസുകാരുടെ വക പുത്തന്‍ സൈക്കിള്‍ സമ്മാനം.മലപ്പുറം പോത്തുകല്‍ വെളുമ്പിയംപാടം സ്വദേശിയായ പന്ത്രണ്ടുകാരനാണ് പോത്തുകല്‍ സ്റ്റേനിലെ പോലീസുകാരുടെ സ്നേഹോപഹാരമായി സൈക്കിള്‍ ലഭിച്ചത്.

കഴിഞ്ഞ ദിവസം കുട്ടിയെ കാണാതായിരുന്നു. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തെരച്ചിലില്‍ കുട്ടിയെ പാതിരിപ്പാടത്ത് നിന്നും കണ്ടെത്തി. ഇതിന് പിന്നാലെ പോത്തുകല്‍ സ്റ്റേഷനിലെ വനിതാ സിവില്‍ പൊലിസ് ഉദ്യോഗസ്ഥ കുട്ടിയുടെ വീട്ടിലെ അവസ്ഥകള്‍ അന്വേഷിച്ചു.

വീട്ടുകാര്‍ സൈക്കിള്‍ വാങ്ങി നല്‍കാത്തതിനാലാണ് വീട് വിട്ടുപോയതെന്നും കൂട്ടുകാരെല്ലാം സൈക്കിളിലാണ് സ്‌കൂളില്‍ പോകുന്നതെന്നും തനിക്ക് മാത്രം സൈക്കിളില്ലെന്നുമുള്ള വിഷമം കുട്ടി പൊലിസുകാരോട് പറഞ്ഞു.

വീട്ടുകാരുടെ ബുദ്ധിമുട്ട് കാരണമാണ് സൈക്കിള്‍ വാങ്ങി നല്‍കാന്‍ കഴിയാത്തതെന്ന് മനസിലാക്കിയ പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ ടി ശ്രീനിവാസന്‍ മറ്റു ഉദ്യേഗസ്ഥരുമായി ചേര്‍ന്ന് കുട്ടിക്ക് പുതിയ സൈക്കിള്‍ വാങ്ങി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. വ്യാഴാഴ്ച വൈകിട്ട് സ്റ്റേഷന്‍ മുറ്റത്ത് വച്ച് പൊലീസുകാര്‍ കുട്ടിക്ക് സൈക്കിള്‍ കൈമാറി.


ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version