//
3 മിനിറ്റ് വായിച്ചു

സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനം; ആദ്യ അലോട്മെന്‍റ് വെള്ളിയാഴ്‌ച

സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്മെന്‍റ്  പ്രസിദ്ധീകരിക്കുന്നത് നീട്ടി. ഓഗസ്റ്റ് 5 വെള്ളിയാഴ്ച രാവിലെ 11 മണിയോടെ ആദ്യ അലോട്മെന്‍റ് പ്രസിദ്ധീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. പ്ലസ് വണ്‍ ഒന്നാം അലോട്മെന്‍റ് നാളെ പ്രസിദ്ധീകരിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.

സ്പോര്‍ട്സ് ക്വാട്ടയുടെ ആദ്യ അലോട്മെന്‍റും ഇതോടൊപ്പം പ്രസിദ്ധീകരിക്കും. ഒന്നാം അലോട്മെന്‍റിന്‍റെ പ്രവേശന നടപടികള്‍ ഓഗസ്റ്റ് 5 ന് ആരംഭിച്ച് ഓഗസ്റ്റ് 10 വൈകിട്ട് 5 മണിക്ക് പൂര്‍ത്തീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!