//
3 മിനിറ്റ് വായിച്ചു

സംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷ ഇന്ന് മുതൽ

ഒന്നാം വർഷ ഹയർ സെക്ക​ന്ററി പരീക്ഷ ഇന്ന് തുടങ്ങും. 4,24,696 വിദ്യാർത്ഥികളാണ് ഈ വർഷം ആദ്യ വർഷ ഹയർ സെക്ക​ന്ററി പരീക്ഷ എഴുതുന്നത്. ഇവരിൽ 2,11,904 പേർ പെൺകുട്ടികളും 2,12,792 പേർ ആൺകുട്ടികളുമാണ്. കൂടുതൽ പേർ പരീക്ഷ എഴുതുന്നത് മലപ്പുറം ജില്ലയിലാണ്. 77,803 പേരാണ് ജില്ലയിൽ നിന്ന് പരീക്ഷ എഴുതുന്നത്. 11,008 പേർ പരീക്ഷ എഴുതുന്ന ഇടുക്കിയാണ് ഏറ്റവും കുറവ് വിദ്യാരത്ഥികൾ പരീക്ഷ എഴുതുന്ന ജില്ല. ഗൾഫിൽ 505 പേരും ലക്ഷദ്വീപിൽ 906 പേരും മാഹിയിൽ 791 പേരും പരീക്ഷ എഴുതും. ചോദ്യപ്പേപ്പറിലെ 50 ശതമാനം ചോദ്യങ്ങൾക്കും ചോയിസ് ഉണ്ട്. ഈ മാസം 30നു പരീക്ഷ അവസാനിക്കും.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!