പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് പ്രകാരമുള്ള പ്രവേശനം ഇന്നു കൂടി നടക്കും. ഇന്നു വൈകീട്ട് അഞ്ചുമണി വരെയാണ് പ്രവേശനം ലഭിക്കുക. ഇതിനു ശേഷം ഒഴിവുള്ള സീറ്റുകൾ സ്കൂൾ/ കോമ്പിനേഷൻ ട്രാൻസ്ഫറിനായി പ്രസിദ്ധീകരിക്കും.
പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് ഞായറാഴ്ച പ്രസിദ്ധീകരിച്ചിരുന്നു. 15,571 അപേക്ഷകരിൽ 6495 പേർക്കാണ് അലോട്ട്മെന്റ് ലഭിച്ചത്. മൊത്തം 22,928 സീറ്റുകളാണ് ബാക്കിയുണ്ടായിരുന്നത്. ഒഴിവുള്ള സീറ്റുകളിലേക്ക് ഓപ്ഷനുകൾ ഇല്ലാതിരുന്നതിനാൽ പല ജില്ലകളിലും സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്.
ഒഴിവുണ്ടായിരുന്ന സീറ്റുകൾ, അപേക്ഷകർ, അലോട്ട്മെന്റ് ലഭിച്ചവർ എന്നിവ ജില്ല തിരിച്ച്
തിരുവനന്തപുരം 1815, 294, 261
കൊല്ലം 2022, 469, 391
പത്തനംതിട്ട 2081, 36, 36
ആലപ്പുഴ 1156, 787, 393
കോട്ടയം 4261, 101, 96
ഇടുക്കി 913, 216, 158
എറണാകുളം 2277, 423, 285
തൃശൂർ 1848, 1062, 542
പാലക്കാട് 1179, 2173, 793
മലപ്പുറം 1427, 5366, 1445
കോഴിക്കോട് 1183, 2288, 1004
വയനാട് 464, 332, 245
കണ്ണൂർ 1486, 1105, 610
കാസർകോട് 816, 919, 236