//
4 മിനിറ്റ് വായിച്ചു

പോപ്പുലർ ഫ്രണ്ടുമായി ബന്ധമുള്ള സ്ഥാപനങ്ങളിൽ റെയ്ഡ്; താണയിലെ ഹൈപ്പർമാർക്കറ്റിൽ നിന്ന് രേഖകൾ പിടിച്ചെടുത്തു

കണ്ണൂരിൽ പോപ്പുലർ ഫ്രണ്ടുമായി ബന്ധമുള്ള സ്ഥാപനങ്ങളിൽ റെയ്ഡ്. താണ, പ്രഭാത് ജങ്ഷന്‍, മട്ടന്നൂര്‍, ചക്കരക്കല്ല്, ഇരിട്ടി, ഉളിയില്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്. താണയിലെ ബി മാര്‍ട്ട് ഹൈപ്പർമാർക്കറ്റിൽ നിന്ന് ലാപ്ടോപ്, മൊബൈൽ ഫോൺ, ബാങ്ക് പാസ് ബുക്ക് തുടങ്ങിയവ പിടിച്ചെടുത്തു.

കണ്ണൂർ ടൗൺ പൊലീസിൻ്റെ ലാണ് റെയ്ഡ് നടന്നത് .പ്രഭാത് ജങ്ഷനിലെ സ്‌പൈസ് മാനിലും പരിശോധന നടന്നു. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ഓഹരി പങ്കാളിത്തമുള്ള സ്ഥാപനങ്ങളിലാണ് പരിശോധന.ഹര്‍ത്താലിന്റെ ഗൂഢാലോചനയുടെ ഉറവിടം, പ്രവർത്തകരുടെ സാമ്പത്തിക സ്രോതസ് എന്നിവ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് റെയ്ഡ്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!