//
6 മിനിറ്റ് വായിച്ചു

കവി മുരുകൻ കാട്ടാക്കടയെ ‘ആർ മുരുകൻ നായരാക്കി’ മലയാളം മിഷന്റെ പോസ്റ്റർ; എതിർപ്പിനൊടുവിൽ തിരുത്ത്

തിരുവനന്തപുരം: പുതിയ ഡയറക്ടർക്ക് ആശംസയറിച്ച് ഇറക്കിയ സമൂഹമാധ്യമ പോസ്റ്ററിൽ പുലിവാല് പിടിച്ച് മലയാളം മിഷൻ. കവി മുരുകൻ കാട്ടക്കടയാണ്  മലയാളം മിഷന്റെ പുതിയ മേധാവി. കവിക്ക് ആശംസയറിയിച്ച് തയ്യാറാക്കിയ പോസ്റ്ററിൽ ജാതിപ്പേര് ചേർത്ത് ആർ മുരുകൻ നായർ എന്നാണ് നൽകിയത്. ആർ മുരുകൻ നായർക്ക് മലയാളം മിഷനിലേക്ക് സ്വാഗതം എന്നെഴുതിയതിന് താഴെയായി ബ്രാക്കറ്റിൽ ചെറിയ അക്ഷരത്തിൽ മുരുകൻ കാട്ടക്കടയെന്ന് നൽകുകയായിരുന്നു. ‘മലയാളം മിഷന്‍ ഡയറക്ടറായി ചുമതലയേറ്റ മലയാളത്തിന്റെ പ്രിയ കവി ആർ മുരുകന്‍ നായര്‍ക്ക് മലയാളം മിഷനിലേക്ക് ഹാർദ്ദമായ സ്വാഗതം‘ എന്നായിരുന്നു പോസ്റ്റർ.പ്രശസ്ത കവിയെ ജാതിപ്പേര് ചേർത്ത് പോസ്റ്ററുണ്ടാക്കി നടത്തിയ പ്രചാരണത്തിനെതിരെ ഇടത് സഹയാത്രികർ അടക്കം പ്രതിഷേധവുമായി രംഗത്തെത്തിയതിന് പിന്നാലെ മുരുകൻ കാട്ടക്കടയെന്ന് തന്നെ എഴുതി പുതിയ പോസ്റ്റർ പുറത്തിറക്കി.ഔദ്യോഗിക രേഖയിലെ പേര് ചേർത്ത് സമൂഹ മാധ്യമ പോസ്റ്റർ തയ്യാറാക്കുകയായിരുന്നുവെന്നാണ് മലയാളം മിഷൻ്റെ വിശദീകരണം. മലയാളം മിഷൻ്റെ ഡയറക്ടറായി കഴിഞ്ഞ ദിവസമാണ് കവി ചുമതലയേറ്റെടുത്ത്.

add

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!