///
3 മിനിറ്റ് വായിച്ചു

ജവാൻ റമ്മിന്റെ വില വർധിപ്പിക്കാനുള്ള BEVCO ശുപാർശ സർക്കാർ തള്ളി

ജവാൻ റമ്മിന്റെ വില വർധിപ്പിക്കണമെന്ന ബവ്റിജസ് കോര്‍പ്പറേഷന്റെ ശുപാർശ സംസ്ഥാന സർക്കാർ തള്ളി. ജവാന് 10% വിലവർധനയാണു ബവ്കോ ആവശ്യപ്പെട്ടിരുന്നത്. സ്പിരിറ്റ് വില വർധിച്ച സാഹചര്യത്തിലെ ആവശ്യം ആദ്യഘട്ടത്തിൽ എക്സൈസ് വകുപ്പും മുഖ്യമന്ത്രിയുടെ ഓഫിസും അംഗീകരിച്ചിരുന്നു.

ഇതിനിടെ മദ്യക്കമ്പനികളുടെ വിറ്റുവരവ് നികുതി സര്‍ക്കാർ ഒഴിവാക്കിയിരുന്നു. ഇതിന്റെ ഗുണം തിരുവല്ലയിലെ ട്രാവൻകൂർ ഷുഗേഴ്സിന് ലഭിക്കും. ഈ സാഹചര്യത്തിലാണ് ജവാൻ റമ്മിന് വില വർധിപ്പിക്കേണ്ടെന്ന് സർക്കാർ തീരുമാനിച്ചത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!