എറണാകുളം ജില്ലയിൽ ബുധനാഴ്ച സ്വകാര്യ ബസ് ജീവനക്കാരുടെ സൂചനാ പണിമുടക്ക്. രാവിലെ 6 മണി മുതൽ വൈകീട്ട് 6 മണി വരെയാകും പണിമുടക്ക് നടത്തുക.ഹൈക്കോടതി നിർദേശം മുതലെടുത്ത് സ്വകാര്യ ബസ് ജീവനക്കാരെ പൊലീസും, മോട്ടോർ വാഹന വകുപ്പും വേട്ടയാടുന്നു എന്നാരോപിച്ചാണ് പണിമുടക്ക്. ജില്ലാ ബസ് ഉടമ തൊഴിലാളി സംയുക്ത സമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.