ലയൺസ് ക്ലബ് ഡിസ്ട്രിക്റ്റ് 318 ഇ യുടെ നേതൃത്വത്തിൽ സൗജന്യമായി കൃത്രിമ കാലുകൾ നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ജന്മനാ അംഗവിഹീനരായവർക്കും, അപകടം കാരണമോ, പ്രമേഹം മുതലായ രോഗങ്ങളാ കാലുകൾ നഷ്ടപ്പെട്ടവർക്കും കൃത്രിമക്കാലുകൾ നിർമ്മിച്ചു നൽകുന്ന നിന്നുള്ള ക്യാമ്പിൽ പങ്കെടുക്കാം.
കോഴിക്കോട് രാജീവ് നഗറിലെ ലയൺസ് ഹാളിൽ ഡിസംബർ 18ന് രാവിലെ 11 മണിക്കാണ് ക്യാമ്പ് നടക്കുക.
30,000 രൂപ ചെലവ് വരുന്ന ജയ് പൂർ കാലുകൾ തികച്ചും സൗജന്യമായാണ് അർഹരായവർക്ക് നൽകുന്നത്.
നിലവിൽ ഉപയോഗിക്കുന്ന കൃത്രിമക്കാലുകൾക്ക് എന്തെങ്കിലും തകരാറുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അവ പരിഹരിക്കുന്നതിനും, ആവശ്യമെങ്കിൽ പകരം പുതിയവ നൽകുന്നതിനും ക്യാമ്പിൽ സൌകര്യമുണ്ടായിരിക്കും.
ക്യാമ്പിൽ ഗുണഭോക്താക്കളുടെ കാലിന്‍റെ അളവുകളെടുക്കും. അതിനുശേഷം വിദഗ്ദ്ധർ കാലുകൾ നിർമ്മിച്ചു തുടങ്ങും. ക്യാമ്പിന്‍റെ അഞ്ചാം ദിവസം മുതൽ ഗുണഭോക്താക്കൾക്ക് പരിശീലനം നൽകിത്തുടങ്ങും. ക്യാമ്പ് തീരുന്ന ദിവസം ഗുണഭോക്താക്കൾക്ക് അവ നൽകും. കണ്ണൂർപ്രസ്ക്ലബിൽ നടന്ന വാർത്ത സമ്മേളനത്തിൽ ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ഡോ.പി. സുധീർ, എം. ബാലകൃഷ്ണൻ, വൽസലാ ഗോപിനാഥ്, പ്രകാശൻ കാണി എന്നിവർ പങ്കെടുത്തു