4 മിനിറ്റ് വായിച്ചു

പിഎസ്എൽവി സി 56 വിക്ഷേപിച്ചു

ചെന്നൈ> ഐഎസ്ആർഒയുടെ  വാണിജ്യ ദൗത്യത്തിന്റെ ഭാഗമായി ഏഴ് ഉപഗ്രഹങ്ങളുമായി പിഎസ്എൽവി സി 56 വിക്ഷേപിച്ചു. രാവിലെ 6.30ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നായിരുന്നു വിക്ഷേപണം. സിം​ഗപ്പൂരിന്റെ ഡിഎസ്–എസ്എആർ ഭൗമനിരീക്ഷണ ഉപഗ്രഹത്തെയും ആറു ചെറു ഉപഗ്രഹങ്ങളെയുമാണ് വിക്ഷേപിച്ചത്.

361 കിലോഗ്രാം ഭാരമുള്ള സിം​ഗപ്പൂരിന്റെ ഡിഎസ്–എസ്എആർ ഉപഗ്രഹത്തെ 535 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലെത്തിക്കുകയാണ് പ്രധാന ലക്ഷ്യം.  വിക്ഷേപിച്ച ആറ് ഉപഗ്രഹങ്ങളിൽ  രണ്ടെണ്ണം മൈക്രോ സാറ്റലൈറ്റുകളും നാലെണ്ണം നാനോ സാറ്റുകളുമാണ്. സ്കൂബ് 2, ന്യൂലിയോൺ, ​ഗലാസിയ, ആർക്കേഡ്, വെലോക്സ്-എ.എം., ഓർബ്-12 സ്ട്രൈഡർ തുടങ്ങിയവയും ദൗത്യത്തിലുള്ള ഉപ​ഗ്രഹങ്ങളാണ്. പിഎസ്എൽവിയുടെ 58ാം ദൗത്യമാണിത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!