കണ്ണൂർ: രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്ത പോലീസ് നടപടിയിൽ പ്രതിഷേധിച്ച് കണ്ണൂർ ഡിസിസിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. കണ്ണൂർ ഡിസിസി ഓഫീസിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനത്തിന് ഡിസിസി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ്ജ് നേതൃത്വം നൽകി.കണ്ണൂർ കാൽ ടെക്സിൽ പ്രകടനം സമാപിച്ചതിന് ശേഷം പ്രവർത്തകർ പ്രധാനമന്ത്രിയുടെ കോലം കത്തിക്കുകയും ചെയ്തു.
നേതാക്കളായ സതീശൻ പാച്ചേനി,കെ സി മുഹമ്മദ് ഫൈസൽ,അഡ്വ.റഷീദ് കവ്വായി,രാജീവൻ എളയാവൂർ, പി മാധവൻ മാസ്റ്റർ,സി വി സന്തോഷ്,രജനി രമാനന്ത്,സുദീപ് ജെയിംസ്,കെ കമൽജിത്ത്,വി പി അബ്ദുൽ റഷീദ്, സുധീഷ് മുണ്ടേരി, കല്ലിക്കോടൻ രാഗേഷ്, കാപ്പാടൻ ശശിധരൻ തുടങ്ങിയവർ നേതൃത്വം നൽകി.