/
7 മിനിറ്റ് വായിച്ചു

രാജീവൻ കാവുമ്പായി മാധ്യമ അവാർഡ്​ എം. ഷജിൽ കുമാറിന്​

അന്തരിച്ച പത്രപ്രവർത്തകൻ ദേശാഭിമാനി സബ്​ എഡിറ്റർ രാജീവൻ കാവുമ്പായിയുടെ പേരിലുള്ള മാധ്യമഅവാർഡിന്​ മനോരമ കൊച്ചി യൂനിറ്റിലെ സീനിയർ സബ്​ എഡിറ്റർ എം.ഷജിൽകുമാർ അർഹനായി. മനോരമ ദിനപത്രത്തിൽ 2020 ഫെബ്രുവരി 20ന്​ പ്രസിദ്ധീകരിച്ച ‘‘അനാസ്​ഥ അരുത്​; മരുന്നാണ്​’’ എന്ന ലേഖനമാണ്​ ഷജിൽകുമാറിനെ അവാർഡിന്​ അർഹനാക്കിയത്​.കണ്ണൂർ പ്രസ്സ്​ക്ലബും ദേശാഭിമാനി എം​േപ്ലായീസ്​ വെൽ​ഫേർ അസോസിയേഷനും ചേർന്ന്​ ഏർപ്പെടുത്തിയതാണ്​ അവാർഡ്​. 10,000 രൂപ, പ്രശസ്​തി പത്രം, ഫലകം എന്നിവയടങ്ങിയതാണ്​ അവാർഡ്​. മുതിർന്ന മാധ്യമപ്രവർത്തകരായ കെ.എ ആൻറണി, സിറിയക്​ മാത്യു, സി.പി സുരേന്ദ്രൻ എന്നിവരടങ്ങിയ ജൂറിയാണ്​ അവാർഡ്​ നിർണ്ണയം നടത്തിയത്​.പത്രപ്രവർത്തന മികവിന്​ 2015ലെ പ്രസ്സ്​ കൗൺസിൽ ഓഫ്​ ഇന്ത്യ അവാർഡും 2016ലെ ഇൻറർനാഷണൽ പ്രസ്സ്​ ഇൻസ്​റ്റിറ്റ്യൂട്ട്​ (ഐ.പി.ഐ) പുരസ്​കാരവും ലഭിച്ചിട്ടുണ്ട്​. ഇടനേരം, കഥ പറയും സമുദായങ്ങൾ, മൊഴിയാളം, ഇ ശ്രീധരൻ – ഒരു അസാധാരണ ജീവിതം എന്നീ പുസ്​തകങ്ങളുടെ രചയിതാവാണ്​. വയനാട്​ പനമരം സ്വദേശിയായ ഷജിൽ കുമാർ പരേതനായ ഇ.കെ മാധവൻ നായരുടെയും തങ്കത്തി​െൻറയും മകനാണ്​. ഭാര്യ: സ്​മിത. മക്കൾ: ശിവാനി, ചിന്മയൻ. ഡിസംബർ ആറ് തിങ്കളാഴ്ച രാവിലെ 11 ന് പ്രസ്സ് ക്ലബിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി മുഹമ്മദ് റിയാസ് അവാർഡ് സമ്മാനിക്കും

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!