4 മിനിറ്റ് വായിച്ചു

രാജീവ്ജി ജനശ്രീ യൂണിറ്റ് കൊറ്റാളിയുടെ സ്വാതന്ത്ര്യ ദിനാഘോഷവും അവാർഡ് ദാനവും കെ.പി.സി.സി. മെമ്പർ രാജീവൻ എളയാവൂർ നിർവ്വഹിച്ചു.

ഇന്ത്യ ഇന്ത്യ ആയി നിലനിൽക്കുന്നത് രാജ്യത്ത് കോൺഗ്രസ് നിലനിൽക്കുന്നത് കൊണ്ടാണെന്നും, ജനാധിപത്യവും, മതേതരത്വവും സംരക്ഷിക്കാൻ കോൺഗ്രസിന് മാത്രമേ സാധിക്കുകയുള്ളുവെന്നും രാജീവൻ എളയാവൂർ പറഞ്ഞു. രാജീവ്ജി ജനശ്രീ യൂണിറ്റ് കൊറ്റാളി സംഘടിപ്പിച്ച സ്വാതന്ത്ര ദിനാഘോഷവും അവാർഡ് ദാനവും നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനശ്രീ യൂനിറ്റ് ചെയർമാൻ സി.രമേശൻ അധ്യക്ഷത വഹിച്ചു. കൂക്കിരി രാജേഷ് മുഖ്യപ്രഭാഷണം നടത്തി
കെ. മോഹനൻ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ ശ്വേത രമേശനെ ചടങ്ങിൽ അനുമോദിച്ചു. ടി.പി. രാജീവൻ മാസ്റ്റർ, എൻ.വി.പ്രദീപ്, ആശാ രാജീവൻ എന്നിവർ സംസാരിച്ചു. എൻ.എം. വാസന്തി സ്വാഗതവും, സി. ദേവാനന്ദ് നന്ദിയും പറഞ്ഞു. മധുര പലഹാര വിതരണവും നടന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!