//
6 മിനിറ്റ് വായിച്ചു

‘ക്രമക്കേട് തെളിയിച്ചാൽ പൊതുപ്രവര്‍ത്തനം നിര്‍ത്തും’; ശശി തരൂരിനെതിരെ ആഞ്ഞടിച്ച് രാജ്മോഹൻ ഉണ്ണിത്താൻ

എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പിലെ ഫലപ്രഖ്യാപനത്തിന് ശശി തരൂരിനെതിരെ ആഞ്ഞടിച്ച് രാജ്മോഹൻ ഉണ്ണിത്താൻ എംപി. അധ്യക്ഷ തെരഞ്ഞെടുപ്പിൽ വോട്ടര്‍ പട്ടികയ്ക്ക് പുറത്തുള്ളവര്‍ വോട്ട് ചെയ്തുവെന്ന ആരോപണം തെളിയിക്കാനാണ് ഉണ്ണിത്താൻ തരൂരിനെ വെല്ലുവിളിച്ചിരിക്കുന്നത്.

താൻ വരണാധികാരിയായ തെലങ്കനാന പിസിസിയിലെ വോട്ടെടുപ്പിൽ എന്തെങ്കിലും കൃത്രിമം നടന്നതായി തരൂര്‍ തെളിയിച്ചാൽ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാമെന്നും  മറിച്ചാണെങ്കിൽ തരൂര്‍ മാപ്പ് പറയാൻ തയ്യാറാവണമെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.

തെലങ്കാനയിലെ പിസിസി അംഗങ്ങളുടെ ലിസ്റ്റടങ്ങിയ വോട്ടര്‍ പട്ടിക എൻ്റെ കൈവശമുണ്ട്. പോളിംഗിന് ഇവരെല്ലാം വന്നപ്പോൾ ഒപ്പിട്ട ലിസ്റ്റും എൻ്റെ കൈവശമുണ്ട്. ആ ലിസ്റ്റിൽ ഇല്ലാത്ത ഒരാൾ അധികമായി വോട്ട് ചെയ്തു എന്ന് തെളിയിച്ചാൽ ഞാൻ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാം – ഉണ്ണിത്താൻ മാധ്യമങ്ങളോട് പറഞ്ഞു.

എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പിൽ വിവിധ സംസ്ഥാനങ്ങളിൽ ക്രമക്കേട് നടന്നിരുന്നുവെന്ന്നേരത്തെ ശശി തരൂര്‍ ആരോപിച്ചിരുന്നു. ഇതിലൊരു സംസ്ഥാനം തെലങ്കാനയാണ്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!