തിരുവനന്തപുരം: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഇടത് സ്ഥാനാര്‍ത്ഥികളായ എഎ റഹീമും പി സന്തോഷ്കുമാറും ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. ഇന്ന് ഉച്ചയ്ക്ക് 2.30ന് ഇരുവരും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമെന്ന് ഇടതുമുന്നണി അറിയിച്ചു. ഒഴിവ് വന്ന രാജ്യസഭാ സീറ്റുകളിലേക്ക് കഴിഞ്ഞ ദിവസമാണ് സിപിഐഎമ്മും, സിപിഐയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. കേരളത്തില്‍ നിന്നുള്ള മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.ഇടതുമുന്നണിക്ക് ലഭിച്ച രണ്ട് രാജ്യസഭാ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പില്‍ സിപിഐയാണ് ആദ്യം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. നിലവിലെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും സംസ്ഥാന കൗണ്‍സില്‍ അംഗവുമായ പി സന്തോഷ്കുമാര്‍ എഐവൈഎഫിന്റെ മുന്‍ ദേശീയ സെക്രട്ടറിയായിരുന്നു.ഡിവൈഎഫ്ഐ അഖിലേന്ത്യ സെക്രട്ടറി എഎ റഹീമാണ് സിപിഐഎമ്മിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി.നിലവില്‍ സിപിഐഎം സംസ്ഥാന സമിതി അംഗം കൂടിയാണ് റഹീം. എന്നാല്‍ കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ഥിത്വത്തില്‍ ഇതുവരെയും തീരുമാനമായിട്ടില്ല. ഇന്ന് സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് അറിയിച്ചു.