//
11 മിനിറ്റ് വായിച്ചു

‘പാൽപ്പായസം കോളാമ്പിയിൽ വിളമ്പുമോ?’; കോഴിക്കോട്ടെ തിയേറ്ററുകളെ കുറിച്ച് രഞ്ജിത്ത്; വ്യാപക പ്രതിഷേധം

കോഴിക്കോട്ടെ സിനിമാ തിയ്യേറ്ററുകളെക്കുറിച്ചുള്ള ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിന്റെ പരാമര്‍ശം വിവാദത്തില്‍.കോഴിക്കോട് അന്താരാഷ്ട്ര വനിതാ ചലച്ചിത്ര മേളയുടെ സംഘാടക സമിതി രൂപീകരണ യോഗത്തിലായിരുന്നു വനിതാ മേളയേയും കോഴിക്കോട്ടെ തിയ്യേറ്ററുകളേയും അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം ഉണ്ടായത്. ചലച്ചിത്ര അക്കാദമി ചെയര്‍മാനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ച് യുവ എഴുത്തുകാരന്‍ ലിജീഷ് കുമാര്‍ രംഗത്തെത്തി.ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തില്‍ നടക്കുന്ന അന്താരാഷ്ട്ര വനിതാ ചലച്ചിത്ര മേളയുടെ സംഘാടക സമിതി രൂപീകരണ യോഗത്തില്‍ കോഴിക്കോടും തിരുവനന്തപുരത്തേയും എറണാകുളത്തേയും മാതൃകയില്‍ റീജിണല്‍ മേള നടത്തണം എന്ന ആവശ്യം ഉയര്‍ന്നു. ഇതിനോടുള്ള പ്രതികരണമായി ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കൂടിയായ രഞ്ജിത്ത് ചോദിച്ചത്, പാല്‍പ്പായസം ഉണ്ടാക്കിയിട്ട് കോളാമ്പിയില്‍ വിളമ്പണോ എന്നായിരുന്നു. ഇതിന് മുമ്പ് യോഗത്തില്‍ എന്തിനാണ് നമുക്കൊരു വനിതാ ചലച്ചിത്ര മേള എന്നും ആണ്‍ പെണ്‍ എന്നൊരു സിനിമയുണ്ടോ എന്നും അക്കാദമി വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍ ചോദിച്ചിരുന്നു. ഇത് കൂടി ചൂണ്ടിക്കാട്ടിയാണ് ലിജീഷ് കുമാറിന്റെ വിമര്‍ശനം.തിരുവനന്തപുരത്തും എറണാകുളത്തും നടത്തുന്ന ചലച്ചിത്ര മേള കോഴിക്കോട്ടെ കോളാമ്പിയില്‍ വിളമ്പാനാവാത്ത അക്കാദമിക്ക് വനിതാ മേള അങ്ങനെ വിളമ്പാവുന്നതാണ് എന്നതാണ് പ്രശ്‌നമെന്ന് ലിജീഷ് കുമാര്‍ ചൂണ്ടിക്കാട്ടി. നിങ്ങളുണ്ടാക്കിയ പാല്‍പ്പായസം വിളമ്പാന്‍ കോളാമ്പികളും അത് ഏറ്റെടുക്കാന്‍ തങ്ങളെപ്പോലുള്ളവരും ഉണ്ടായതുകൊണ്ടാണ് നിങ്ങള്‍ രഞ്ജിത്തായതും അക്കാദമി ചെയര്‍മാനായതെന്നും അദ്ദേഹം വിമര്‍ശിച്ചു. പ്രേംകുമാറിനെ പോലുള്ളവര്‍ സിനിമയ്ക്ക് ആണ്‍- പെണ്‍ എന്ന വ്യത്യാസം ഉണ്ടാക്കിക്കൊണ്ടിരിക്കുന്നതിനാലാണ് ലോകസിനിമയുടെ പാല്‍പ്പായസവും കോഴിക്കോട്ടെ കോളാമ്പിയില്‍ വിളമ്പാന്‍ ഒരു വനിതാ മേളയും ഉണ്ടാവുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!