കൊച്ചി: ബലാത്സംഗ കേസിൽ പൊലീസ് യൂട്യൂബറും സിനിമാ താരവുമായ ശ്രീകാന്ത് വെട്ടിയാർ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. പരാതി നൽകിയ യുവതിയും താനും സുഹൃത്തുക്കളായിരുന്നെന്നും ഗൂഡ ലക്ഷ്യത്തോടെയാണ് ലൈംഗികാരോപണം ഉന്നയിക്കുന്നതെന്നുമാണ് ഹർജിയിലുള്ളത്. കൊച്ചിയിലെ ഫ്ലാറ്റിൽ വെച്ചും ഹോട്ടലിൽ വെച്ചും ശ്രീകാന്ത് വെട്ടിയാർ പീഡിപ്പിച്ചെന്നാണ് കേസ്. ഹർജി ഹൈക്കോടതി സർക്കാരിൻ്റെ വിശദീകരണത്തിനായി മാറ്റി. ഫെബ്രുവരി 2 ന് വീണ്ടും പരിഗണിക്കും.ശ്രീകാന്ത് വെട്ടിയാര്‍ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. വെട്ടിയാറിനെതിരെ ബലാത്സംഗപ്പരാതി നൽകിയ കൊല്ലം സ്വദേശിയായ യുവതിയുടെ രഹസ്യമൊഴി ഇതിനിടെ കോടതി രേഖപ്പെടുത്തിയിട്ടുണ്ട്. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി രണ്ടാണ് ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയുടെ മൊഴിയെടുത്തത്. അവരുടെ മെഡിക്കൽ പരിശോധന പൂർത്തിയാക്കിയ ശേഷമാണ് വിശദമായി മൊഴി രേഖപ്പെടുത്തിയത്. ശ്രീകാന്തിനെ കണ്ടെത്താനായി ഇയാളുടെയും സുഹൃത്തുക്കളുടെയും മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ പിറന്നാൾ ആഘോഷത്തിനായി വിളിച്ചുവരുത്തി ആലുവയിലെ ഫ്ലാറ്റിൽ വെച്ചും പിന്നീട് കൊച്ചിയിലെ ഹോട്ടൽ മുറിയിൽ വെച്ചും ശ്രീകാന്ത് വെട്ടിയാർ തന്നെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നായിരുന്നു പരാതി. ഈ വിവരം പരാതിക്കാരി കോടതിയെയും അറിയിച്ചു. അതേസമയം, കേസില്‍ പ്രതിയായ ശ്രീകാന്ത് വെട്ടിയാര്‍ ഒളിവിലെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ശ്രീകാന്തിനെ കണ്ടെത്താനായി ഇയാളുടെയും സുഹൃത്തുക്കളുടെയും മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. ഇയാൾ കേരളം വിട്ട് പോകാനുള്ള സാധ്യതയും അന്വേഷണ ഉദ്യോഗസ്ഥര്‍ തള്ളിക്കളയുന്നില്ല.പരാതിക്കാരിയെ പിന്തിരിപ്പിക്കാന്‍ ശ്രീകാന്തും സുഹൃത്തുക്കളും പല തവണ ശ്രമിച്ചിട്ടുണ്ടെന്ന വിവരം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരുന്നു. ശ്രീകാന്തിനെ ഇതിൽ സഹായിച്ച സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. ആദ്യം സമൂഹമാധ്യമങ്ങള്‍ വഴി യാതൊരു തരത്തിലും ഐഡന്‍റിറ്റി വെളിപ്പെടുത്താതെയാണ് പരാതിക്കാരി ശ്രീകാന്ത് തന്നെ പീഡിപ്പിച്ചെന്ന വിവരം പുറത്തുവിടുന്നത്. ‘വിമൻ എഗെയ്ൻസ്റ്റ് സെക്ഷ്വൽ ഹരാസ്മെന്‍റ്’ എന്ന പേജ് വഴിയായിരുന്നു വെളിപ്പെടുത്തൽ. പിന്നീട് കൊച്ചി സെന്‍ട്രല്‍ സ്റ്റേഷനിൽ അവർ നേരിട്ടെത്തി പരാതിയും നല്‍കി. നേരത്തേയും ശ്രീകാന്ത് വെട്ടിയാറിനെതിരെ മറ്റൊരു മീ ടൂ ആരോപണം ഉയർന്നിരുന്നു.