എൻ.പി.എൻ.എസ്/ എൻ.പി.എസ് കാർഡുകൾ (വെള്ള, നീല) പി.എച്ച്.എച്ച് വിഭാഗത്തിലേക്ക് (പിങ്ക്) മാറ്റുന്നതിനുള്ള അപേക്ഷകൾ ഓൺലൈനിൽ മാത്രമായി സ്വീകരിക്കും.പൊതുജനങ്ങൾക്ക് അക്ഷയ സെൻററുകൾ വഴി അപേക്ഷിക്കാം.
ബി പി എൽ അപേക്ഷ നൽകാൻ അക്ഷയ കേന്ദ്രങ്ങളിൽ പോകുന്ന അപേക്ഷകർ താഴെ പറയുന്ന സർട്ടിഫിക്കറ്റ് കൂടി കൈയിൽ കരുതേണ്ടതാണ് .
1. ആശ്രയ വിഭാഗം: ഗ്രാമപഞ്ചായത്ത് / മുനിസിപ്പൽ സെക്രട്ടറി നൽകുന്ന സാക്ഷ്യ പത്രം
2.ഗുരുതര മാരക രോഗങ്ങൾ ഡയാലിസിസ് ഉൾപ്പെടെ :ചികിത്സാ രേഖകളുടെ പകർപ്പുകൾ
3.പട്ടിക ജാതി /വർഗ്ഗം :തഹസിൽദാർ നൽകുന്ന ജാതി സർട്ടിഫിക്കറ്റ്
4. വിധവ ഗൃഹനാഥയാണെങ്കിൽ :വില്ലേജ് ഓഫീസർ നൽകുന്ന നോൺ റീമാര്യേജ് സർട്ടിഫിക്കറ്റ് ,നിലവിലെ പെൻഷൻ രേഖകൾ etc
5. വീടും സ്ഥലവും സ്വന്തമായി ഇല്ലാത്തവർ :വില്ലേജ് ഓഫീസർ നൽകുന്ന ഭൂരഹിത, ഭവന രഹിത സർട്ടിഫിക്കറ്റ്
6.ബി.പി.എൽ.പട്ടികയിൽ ഉൾപ്പെടാൻ അർഹത ഉള്ളവർ : ഗ്രാമ ,ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാർ നൽകുന്ന സാക്ഷ്യപത്രം
7. ഏതെങ്കിലും ഭവന പദ്ധതി പ്രകാരം വീട് ലഭിച്ചിട്ടുണ്ടെങ്കിൽ :വീട് നൽകിയ വകുപ്പിൽ നിന്നുള്ള സാക്ഷ്യപത്രം.