/
11 മിനിറ്റ് വായിച്ചു

അഖിലേന്ത്യാ പണിമുടക്ക് :സംസ്ഥാനത്തെ റേഷന്‍ കടകളും സഹകരണ ബാങ്കുകളും ഇന്ന് തുറന്ന് പ്രവര്‍ത്തിക്കും

സംസ്ഥാനത്ത് സഹകരണ ബാങ്കുകളും റേഷന്‍കടകളും ഇന്ന് തുറന്ന് പ്രവര്‍ത്തിക്കും. നാളെയും മറ്റന്നാളും പൊതുപണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. രണ്ട് ദിവസത്തെ ബാങ്ക് അവധിയും രണ്ട് ദിവസത്തെ പൊതുപണിമുടക്കും കാരണം നാല് ദിവസം ബാങ്ക് പ്രവര്‍ത്തനം തടസ്സപ്പെടുമെന്നതിനാലാണ് ഇന്ന് സഹകരണ ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നത്. അതേസമയം മറ്റ് ബാങ്കുകള്‍ക്ക് ഈ നിര്‍ദ്ദേശം ബാധകമല്ല.പണിമുടക്കിന്റെ പശ്ചാത്തലത്തില്‍ സമയത്ത് റേഷന്‍ വിതരണം പൂര്‍ത്തിയാക്കാന്‍ സാധിക്കില്ലെന്നതിനാലാണ് റേഷന്‍ കടകള്‍ ഞായറാഴ്ചയായ ഇന്ന് തുറക്കുന്നത്. എന്നാല്‍ പണിമുടക്ക് ദിവസങ്ങളില്‍ റേഷന്‍ കടകള്‍ തുറക്കാമെന്നും ഇന്ന് തുറക്കാന്‍ പറ്റില്ലെന്നും ഒരു വിഭാഗം വ്യാപാരികള്‍ അറിയിച്ചിട്ടുണ്ട്.ഈ മാസത്തെ നാലാമത്തെ ശനിയാഴ്ചയായ ഇന്നത്തെ ബാങ്ക് അവധിയും ഞായറും കഴിഞ്ഞ് തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ അഖിലേന്ത്യാ പണിമുടക്കാണ്. ബാങ്ക് ജീവനക്കാരുടെ 9 സംഘടനകളില്‍ മൂന്നെണ്ണം സംസ്ഥാനത്ത് പണിമുടക്കുന്നുണ്ട്. സംസ്ഥാനത്തെ ഭൂരിഭാഗം ജീവനക്കാരും അംഗങ്ങളായ ഓള്‍ ഇന്ത്യ ബാങ്ക് അസോസിയേഷനും ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷനും ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനുമാണ് സമരത്തില്‍ പങ്കെടുക്കുന്നത്.മാര്‍ച്ച് 28 രാവിലെ ആറ് മണി മുതല്‍ മാര്‍ച്ച് 30 രാവിലെ ആറ് മണി വരെയാണ് പണിമുടക്ക്. ദേ​ശീ​യ​ത​ല​ത്തി​ൽ ബി.​എം.​എ​സ്​ ഒ​ഴി​കെ 20 ഓ​ളം തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളാ​ണ്​ പ​ണി​മു​ട​ക്കി​ന്​ നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. കേ​ര​ള​ത്തി​ൽ 22 തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ൾ പ​ണി​മു​ട​ക്കി​ൽ അ​ണി​നി​ര​ക്കു​മെ​ന്ന്​ സം​യു​ക്ത​സ​മി​തി നേ​താ​ക്ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. തൊഴിലാളിവിരുദ്ധ ലേബർകോഡുകൾ പിൻവലിക്കുക, അവശ്യപ്രതിരോധ സേവനനിയമം റദ്ദാക്കുക, ക​ർ​ഷ​ക​രു​ടെ അ​വ​കാ​ശ​പ​ത്രി​ക ഉ​ട​ൻ അം​ഗീ​ക​രി​ക്കു​ക, അടക്കമുള്ള 12 ആവശ്യങ്ങൾ ഉന്നയിച്ചാണ് ദ്വിദിന സമരം.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!