/
4 മിനിറ്റ് വായിച്ചു

റേഷൻ കടകൾ നാളെ രാത്രി എട്ട് മണി വരെ പ്രവർത്തിക്കും

ഓണക്കിറ്റ് വിതരണത്തിനായി നാളെ റേഷൻ കടകൾ രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെ പ്രവർത്തിക്കും.

എല്ലാ റേഷൻ കടകളിലും ആവശ്യമായ കിറ്റ് എത്തിച്ചുവെന്ന് സപ്ലൈകോ അറിയിച്ചു. നാളെ ഇടവേളകൾ ഇല്ലാതെ റേഷൻ കട പ്രവർത്തിക്കുമെന്നും സപ്ലൈകോ.

സംസ്ഥാനത്ത് ഇന്നും നാളെയുമായി കിറ്റ് വിതരണം പൂർത്തിയാക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ അറിയിച്ചിരുന്നു. കിറ്റ് തീർന്നു പോയാൽ വാങ്ങാൻ എത്തിയ ആളുകളുടെ നമ്പർ വാങ്ങി വീട്ടിൽ എത്തിച്ച് നൽകുമെന്നും മന്ത്രി അറിയിച്ചു. അവസാനത്തെ ആളും ഓണ കിറ്റ് വാങ്ങുന്നത് വരെ റേഷൻ കടകൾ പ്രവർത്തിക്കും. ഇ പോസ് തകരാറിൽ ആയാൽ കിറ്റ് വിതരണത്തെ പ്രതികൂലമായി ബാധിക്കില്ലെന്നും ജി ആർ അനിൽ പറഞ്ഞു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!