//
5 മിനിറ്റ് വായിച്ചു

‘മന്ത്രിസ്ഥാനം മരുമകന് സ്ത്രീധനം നൽകിയത്’; മന്ത്രി റിയാസിനെയും മുഖ്യമന്ത്രിയെയും വിമർശിച്ച് കെ എം ഷാജി

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനും പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസും തമ്മിലുളള കുടുബ ബന്ധത്തെ പൊതുവേദിയിൽ പരിഹസിച്ച് മുസ്ലിം ലീഗ് നേതാവും മുൻ എംഎൽഎയുമായ കെ എം ഷാജി. പൊതുമരാമത്ത് – ടൂറിസം വകുപ്പും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗത്വവും മുഖ്യമന്ത്രി മരുമകന് സ്ത്രീധനമായി കൊടുത്തതാണെന്നാണ് കെ എം ഷാജിയുടെ ആക്ഷേപം. കണ്ണൂർ കൂത്തുപറമ്പിൽ നടന്ന കൊല്ലപ്പെട്ട ലീഗ് പ്രവർത്തകൻ മൻസൂറിന്റെ അനുസ്മരണ ചടങ്ങിൽ സംസാരിക്കവെയാണ് ഷാജിയുടെ പരാമർശം.’ഡിവൈഎഫ്ഐ സ്ത്രീധനത്തിനെതിരെ മുദ്രാവാക്യം വിളിക്കുന്നു. എന്നാൽ സ്വന്തം മരുമകന് പൊതുമരാമത്ത് വകുപ്പും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റംഗത്വവും സ്ത്രീധനമായി നൽകിയ മുഖ്യമന്ത്രിയാണ് ഇവിടെയുളളത്,’ കെ എം ഷാജി പറഞ്ഞു. പാർട്ടിയെ അക്രമിക്കുന്നവർക്ക് ഇരുളിന്റെ മറവിൽ കൈ കൊടുക്കുന്നത് ലീഗിന്റെ ശൈലിയല്ലെന്നും ഷാജി വിമർശിച്ചു. 

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!