കൊച്ചി:കാറില്‍ യാത്ര ചെയ്ത യുവാക്കളുടെ ദേഹത്ത് റോഡ് നിര്‍മ്മാണ തൊഴിലാളി തിളച്ച ടാര്‍ ഒഴിച്ചുവെന്ന് പരാതി. കൊച്ചി ചെലവന്നൂരിലാണ് സംഭവം.ടാറിങ്ങിനിടെ മുന്നറിയിപ്പ് ബോര്‍ഡ് വക്കാത്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണം കലാശിച്ചതെന്നാണ് വിവരങ്ങള്‍.ഇന്ന് വൈകുന്നേരം അഞ്ചു മണിയോടു കൂടിയാണ് കാറിലുണ്ടായിരുന്ന മൂന്ന് യാത്രികരും റോഡ് നിര്‍മാണ തൊഴിലാളികളും തമ്മില്‍ തര്‍ക്കമുണ്ടായത്.
സഹോദരങ്ങളായ വിനോദ് വര്‍ഗീസ്, വിനു, ജിജോ എന്നിവര്‍ക്കാണ് പരുക്കേറ്റത്.മൂന്നുപേരും സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.ഗതാഗത നിയന്ത്രണത്തിന് മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കാതെ വാഹനം തടഞ്ഞത് ചോദ്യം ചെയ്തതിനാണ് തൊഴിലാളികള്‍ ശരീരത്തിലേക്ക് ടാര്‍ ഒഴിച്ചതെന്ന് യുവാക്കള്‍ പറഞ്ഞു.പ്രകോപനമൊന്നും കൂടാതെയായിരുന്നു ആക്രമണമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.