സംസ്ഥാന സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങൾ കാരണം കേരളത്തിലെ പാവപ്പെട്ടവരുടെ ജീവിതം ദുരിതക്കയത്തിൽ ആഴുന്നു എന്ന്മാത്രമല്ല കേന്ദ്രസർക്കാർ പദ്ധതികൾ വേണ്ട രീതിയിൽ ഉപയോഗിക്കാൻ വിമുഖത കാട്ടുന്ന കേരള സർക്കാർ കേരള ജനതയോട് കാട്ടുന്നത് അങ്ങേയറ്റത്തെ അനീതിയാണെന്നും ബിജെപി കണ്ണൂർ ജില്ലാ പ്രസിഡണ്ട് എൻ ഹരിദാസ്.
സംസ്ഥാന വ്യാപകമായി ബിജെപി സംഘടിപ്പിക്കുന്ന പദയാത്രകളുടെ ഭാഗമായി ബിജെപി കൂത്തുപറമ്പ് മണ്ഡലം പ്രസിഡണ്ട് സികെ സുരേഷ് നയിക്കുന്ന പദയാത്ര ചെറുവാഞ്ചേരിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.