//
13 മിനിറ്റ് വായിച്ചു

‘പാര്‍ട്ടി അംഗത്വത്തില്‍ തുടരാന്‍ അനുവദിക്കണം’; അപ്പീല്‍ നല്‍കി എസ് രാജേന്ദ്രന്‍

തെരഞ്ഞെടുപ്പ് വീഴ്ചയില്‍ പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതിനെതിരേ ഇടുക്കി ദേവികുളം മുന്‍ എം എല്‍ എ എസ് രാജേന്ദ്രന്‍ സംസ്ഥാന കമ്മറ്റിക്ക് അപ്പീല്‍ നല്‍കി. പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ തുടരാന്‍ അനുവദിക്കണമെന്ന ആവശ്യം രാജേന്ദ്രന്‍ ആദ്യഘട്ടം മുതല്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ഇടുക്കി ജില്ലാ കമ്മറ്റിയുടെ ശുപാര്‍ശയും അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടും പരിഗണിച്ചായിരുന്നു രാജേന്ദ്രനെ പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയത്.ദേവികുളം നിയോജക മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രാചരണ പ്ര വര്‍ത്തനങ്ങളില്‍ മുന്‍ എം എല്‍ എ കൂടിയായ രാജേന്ദ്രന്റെ ഭാഗത്ത് വീഴ്ചയുണ്ടെന്നും സ്ഥാനാര്‍ത്ഥിയുടെ പേര് പരാമര്‍ശിക്കാന്‍ നിര്‍ദ്ദേശമുണ്ടായിരുന്നിട്ടും ഇത് രാജേന്ദ്രന്‍ പാലിച്ചില്ലെന്നതടക്കമുള്ള ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് സിപിഐഎം അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. നിലവിലെ ജില്ലാ സെക്രട്ടറി സി വി വര്‍ഗ്ഗീസ് അടക്കമുള്ള മൂന്നംഗ കമ്മീഷന്റെ അന്വേഷണത്തിലും തെരഞ്ഞെടുപ്പ് വീഴ്ച ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതോടൊപ്പം രാജേന്ദ്രനെതിരേ പരസ്യമായി പ്രതികരിച്ച എം എം മണിയ്‌ക്കെതിരേയും ജില്ലാ സെക്രട്ടറിയേറ്റംഗം കെ വി ശസിക്കുമെതിരേ രാജേന്ദ്രന്‍ രംഗത്തെത്തുകയും ചെയ്തു. ഇത്തരം കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സംസ്ഥാന കമ്മറ്റിയ്ക്ക് കത്തയക്കുകയും ചെയ്തിരുന്നു. എന്നാല്‍ എം എം മണിയെ അടക്കം അപമാനിക്കുന്ന തരത്തില്‍ രാജേന്ദ്രന്‍ പ്രതികരിച്ചെന്ന ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ രാജേന്ദ്രനെതിരേ നടപടി സ്വീകരിക്കാന്‍ ഇടുക്കി ജില്ലാ കമ്മറ്റി ശുപാര്‍ശ ചെയ്തതതിനെ തുടര്‍ന്നാണ് സംസ്ഥാന സെക്രട്ടറിയേറ്റ് രാജേന്ദ്രനെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയത്. ഇതിന് ശേഷമാണ് നടപടി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് രാജേന്ദ്രന്‍ സംസ്ഥാന നേതൃത്വത്തിന് അപ്പീല്‍ നല്‍കിയിരിക്കുന്നത്. പാര്‍ട്ടി വിടുമെന്ന വാര്‍ത്തകളടക്കം പുറത്ത് വന്ന സാഹചര്യത്തിലും താന്‍ പാര്‍ട്ടിയായി തുടരുമെന്ന നിലപാടായിരുന്നു രാജേന്ദ്രന്റേത്. ഒരുമാസം മുമ്പാണ് രാജേന്ദ്രന്‍ അപ്പീല്‍ നല്‍കിയത്. പുതിയ സംസ്ഥാന നേതൃത്വം ചുമതലയേറ്റ സാഹചര്യത്തില്‍ തന്റെ ആവശ്യം പരിഗണിക്കുമെന്ന വിശ്വാസത്തിലാണ് രാജേന്ദ്രന്‍.

 

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!