ശബരിമല നാമജപ ഘോഷയാത്രയില്‍ പങ്കെടുത്തവര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍എസ്എസ് രംഗത്ത്. ഇതിലും ഗൗരവമേറിയ പല കേസുകളും പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറായി. പ്രസ്തുത കേസുകള്‍ പിന്‍വലിക്കാനുള്ള ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകാതിരിക്കുന്നത് തികച്ചും പ്രതിഷേധാര്‍ഹമാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പറഞ്ഞു.
തൊഴില്‍രഹിതരും വിദ്യാര്‍ത്ഥികളും സംസ്ഥാനത്തും വിദേശത്തും തൊഴിലിനായി കാത്തിരിക്കുന്നവരും ആയിട്ടുള്ളവരാണ് കേസിലെ പ്രതികള്‍. കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള സമന്‍സ് ഇപ്പോഴും ഇവര്‍ക്ക് വന്നുകൊണ്ടിരിക്കുകയാണെന്ന് എന്‍എസ്എസ് പ്രസ്താവനയില്‍ പറഞ്ഞു.