കണ്ണൂർ:ഭീകര മുഖങ്ങൾ മറച്ചുവയ്ക്കാൻ സേവനത്തിന്റെ മുഖം മൂടി അണിയുന്നവർക്ക് മാത്രമായി ബലിതര്‍പ്പണം വിട്ടുകൊടുക്കരുതെന്ന് സിപിഐഎം നേതാവും ഖാദി ബോർഡ് ചെയർമാനുമായ പി. ജയരാജൻ. ബലിതർപ്പണത്തിന് എത്തുന്ന വിശ്വാസികൾക്ക് ആവശ്യമായ സേവനങ്ങൾ ചെയ്യണമെന്ന് പി. ജയരാജൻ വ്യക്തമാക്കി. പിതൃസ്മരണ ഉയർത്തി വിശ്വാസികൾ ഒത്തുകൂടുന്ന എല്ലായിടങ്ങളിലും സന്നദ്ധസംഘടനകൾ ആവശ്യമായ സേവനം നൽകണമെന്നും ഫെയ്സ്ബുക്കിലൂടെ ജയരാജൻ ആഹ്വാനം ചെയ്തു.