കൊച്ചി പനമ്പള്ളി നഗറിലെ കാനയില്‍ കുട്ടി വീണ സംഭവം ദുഃഖകരമെന്ന് കൊച്ചി നഗരസഭ മേയര്‍ എം അനില്‍ കുമാര്‍. കുട്ടി വീണത് കാനയില്‍ അല്ല തോട്ടിലാണെന്ന് മേയര്‍ വിശദീകരിച്ചു. കുട്ടിയുടെ ചികിത്സാ ചെലവ് നഗരസഭ വഹിക്കാന്‍ കഴിയുമോ എന്ന് അന്വേഷിക്കുകയാണ്. ഇതിന് സാധിച്ചില്ലെങ്കില്‍ കുട്ടിയുടെ ചികിത്സാ ചെലവ് താന്‍ വഹിക്കുമെന്ന് മേയര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഇനി ഇത്തരം അപകടങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള നടപടികള്‍ നഗരസഭ സ്വീകരിക്കുമെന്ന് മേയര്‍ പറഞ്ഞു. കുട്ടി വീണിടത്ത് ബാരിക്കേഡുകള്‍ സ്ഥാപിക്കും. കഴിഞ്ഞ ഫണ്ടില്‍ പ്രദേശത്ത് സ്ലാബുകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചിരുന്നു. കോടതി പറഞ്ഞത് പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മേയര്‍ വ്യക്തമാക്കി.