തീരദേശം വഴിയുള്ള തീവ്രവാദികളുടെ നുഴഞ്ഞുകയറ്റവും ആക്രമണവും ഭീഷണിയും തടയുന്നതിനും തീരപ്രദേശങ്ങളിൽ ജാഗ്രത പാലിക്കുന്നതിനും വേണ്ടി കേരള തീരത്ത് ഇന്ത്യൻ നേവി കോസ്റ്റ് ഗാർഡ്, ഇന്റലിജൻസ് ബ്യൂറോ കേരള പോലീസ് തീരദേശം പോലീസ് മറൈൻഫോഴ്‌സ് മെന്റ് ഫിഷറീസ് കടലോര ജാഗ്രത സമിതി തുറമുഖ വകുപ്പ് തുടങ്ങിയ ഏജൻസികളുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 16, 17 തീയതികളിൽ സാഗർ കവച് മോക്ക് ഡ്രിൽ സംഘടിപ്പിക്കും. അതിന് മുന്നോടിയായി അഴീക്കൽ ഫിഷിംഗ് ഹാർബറിൽ വച്ച് മീറ്റിംഗ് സംഘടിപ്പിച്ചു.കടലിലും കടലോരത്തും സംശയകരമായ സാഹചര്യത്തിൽ കാണപ്പെടുന്ന വള്ളങ്ങൾ ബോട്ടുകൾ അപരിചിതരായ ആളുകൾ എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ പോലീസ് സ്റ്റേഷനിലോ കടലോര ജാഗ്രത സമിതി അംഗങ്ങളെയൊ വിവരം അറിയിക്കാൻ നിർദ്ദേശം നൽകി. പരിപാടിയിൽ സബ് ഇൻ്പെക്ടർ കെ സി സജീവൻ അധ്യക്ഷത വഹിച്ചു. സബ് ഇൻ്പെക്ടർ ധർമ്മരാജൻ ‘സാഗർ കവച്’ എക്സർസൈസ് സംബന്ധിച്ച് വിശദീകരിച്ചു. ധനേഷ് നന്ദി പറഞ്ഞു. മത്സ്യത്തൊഴിലാളികൾ ബോട്ട് ഉടമകൾ മറ്റ് അനുബന്ധ തൊഴിലാളികൾ മർമ്മ പ്രധാന സ്ഥാപനങ്ങളായ സിൽക്ക്, തുറമുഖം എന്നിവിടങ്ങളിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
തീരദേശത്തും തന്ത്രപ്രധാന കേന്ദ്രങ്ങളിലും ജാഗ്രത ശക്തമാക്കി സാഗർ കവച് മോക് ഡ്രിൽ
