8 മിനിറ്റ് വായിച്ചു

ജനശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ സഹവാസ ക്യാമ്പ്

ജനശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ പഞ്ചായത്ത് – ബ്ലോക്ക് ജില്ലാ-ഭാരവാഹികൾക്കായി പാലക്കയം തട്ടിൽ സഹവാസ ക്യാമ്പ് “ഉണർവ്” സംഘടിപ്പിച്ചു. ജനശ്രീ ചെയർമാൻ എം എം ഹസ്സൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിയന്ത്രണത്തിലുള്ള പബ്ലിക് സർവീസ് കമ്മീഷനുകളും ഉന്നത വിദ്യാഭ്യാസ മേഖലയും വിശ്വാസ്യത നഷ്ടപ്പെട്ടുക്കൊണ്ടിരിക്കുകയാണെന്നും ഇത് പുതുതലമുറയെ രാജ്യത്തിന് പുറത്തേക്ക് പോകാൻ പ്രേരിപ്പിക്കുകയാണെന്നും എം.എം. ഹസ്സൻ പറഞ്ഞു. ലഹരി ഉപയോക്താക്കളും മാഫിയകളും കൊട്ടേഷൻ സംഘങ്ങളും വ്യാപകമായി വിലസുന്ന നാടായി കേരളം മാറുമ്പോൾ സാമൂഹ്യ അന്തരീക്ഷം അരാജകത്വത്തിന്റെയും ഭയപ്പാടിന്റെയും മേഖലകളാകുന്നു. നടപടിയെടുക്കേണ്ട സർക്കാർ സംവിധാനങ്ങൾ നോക്കുകുത്തികൾ ആകുന്നു. ഇതിനെതിരെ സാമൂഹ്യ ഇടപെടലിന് ജനശ്രീ പ്രവർത്തകർ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.


ജില്ലാ ചെയർമാൻ ചന്ദ്രൻ തില്ലങ്കേരി അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡണ്ട് മാർട്ടിൻ ജോർജ് മുഖ്യാതിഥിയായി. ബേബി ഓടം പള്ളി, ബിജു ഉമ്മർ, പടിയൂർ ബാലൻ മാസ്റ്റർ, അഡ്വ.പി സുനിൽകുമാർ, അബ്ദുൾ റഷീദ്. കെ, ശോഭനകണ്ണോത്ത്, എം ചിത്രകുമാർ, ഒ. കെ. പ്രസാദ് കുമാർ, തുടങ്ങിയവർ സംസാരിച്ചു. എം. രത്നകുമാർ സ്വാഗതവും, സുമിത്ര ഭാസ്കരൻ നന്ദിയും പറഞ്ഞു. സമാപനം ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് അഡ്വക്കേറ്റ് സജീവ് ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്യും.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!