14 മിനിറ്റ് വായിച്ചു

സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കൽ; കോൺഗ്രസ്​ കരിദിനം ആചരിച്ചു

സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കിയ നടപടിയിൽ പ്രതിഷേധിച്ച് കെ.പി.സി.സിയുടെ ആഹ്വാന പ്രകാരം കാസർകോട്​ ജില്ലയിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെയും ബ്ലോക്ക്കോൺഗ്രസ് കമ്മിറ്റികളുടെയും നേതൃത്വത്തിൽ കരിദിനമാചരിച്ചു.
ഇതിന്‍റെ ഭാഗമായി കറുത്ത ബാഡ്ജും കരി​​ങ്കൊടിയുമായി കാസർകോട്​ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. പ്രതിഷേധ യോഗം ഡി.സി.സി പ്രസിഡന്‍റ്​ പി.കെ. ഫൈസൽ ഉദ്ഘാടനം ചെയ്തു. ഭരണഘടനയെ അവഹേളിച്ച്​ സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കിയതിലൂടെ കേരളത്തിലെ പ്രബുദ്ധരായ പൊതു സമൂഹത്തെ സി.പി.എം അപമാനിച്ചിരിക്കുകയാണെന്ന്​ അദ്ദേഹം പറഞ്ഞു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ്​ കെ. ഖാലിദ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി മെമ്പർ കെ. നീലകണ്ഠൻ, ഡി.സി.സി ഭാരവാഹികളായ കരുൺ താപ്പ, എം. കുഞ്ഞമ്പു നമ്പ്യാർ നേതാക്കളായ ആർ. ഗംഗാധരൻ, മനാഫ് നുള്ളിപ്പാടി, ഉമേഷ് അണങ്കൂർ, എം. രാജീവൻ നമ്പ്യാർ, എം. അബൂബക്കർ, അർജുനൻ തായിലങ്ങാടി, ജി. നാരായണൻ, ജമീല അഹമ്മദ്, മുനീർ ബാങ്കോട്, മാത്യു ബദിയഡുക്ക എന്നിവർ സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിന് നേതാക്കളായ സി.ജി. ടോണി, ഉസ്മാൻ കടവത്ത്, മൊയ്തീൻ കുഞ്ഞി പൈക്ക, ഉസ്മാൻ അണങ്കൂർ, റഫീഖ് അബ്ദുല്ല, സിലോൺ അഷ്റഫ്, കമലാക്ഷ സുവർണ്ണ, അഡ്വ. സാജിദ് കമ്മാടം, ശശിധരൻ മാസ്റ്റർ, രഞ്ജിത്ത് കാറഡുക്ക, കെ. ജഗദീഷ്, ശ്രീധരൻ ചൂരിത്തോട്, ചന്ദ്രശേഖരൻ മാസ്റ്റർ, ഷാഫി അണങ്കൂർ, സീതാരാം മാസ്റ്റർ, ഷാഹിദ് പുലിക്കുന്ന്, സുശീല, സലിം പുത്തിഗെ, സി. ചന്തു എന്നിവർ നേതൃത്വം നൽകി.


കാഞ്ഞങ്ങാട്: മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ യോഗം ഡി.സി.സി ജനറൽ സെക്രട്ടറി പി.വി.സുരേഷ് ഉദ്​ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ്​ കെ.പി. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. നേരത്തെ പുതിയകോട്ടയിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം കോട്ടച്ചേരിയിൽ സമാപിച്ചു.  ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റ്​ എൻ.കെ. രത്നാകരൻ, വൈസ് പ്രസിഡന്‍റ്​ എം. കുഞ്ഞികൃഷ്ണൻ, മത്സ്യ തൊഴിലാളി കോൺഗ്രസ് ജില്ല പ്രസിഡന്‍റ്​ കെ.കെ. ബാബു, വി. ഗോപി, വിനോദ് ആവിക്കര, അഡ്വ.പി. ബാബുരാജ്, അനിൽ വാഴുന്നോറൊടി, യു.വി.എ. റഹ്മാൻ, പത്മരാജൻ ഐങ്ങോത്ത്, സിജോ അമ്പാട്ട്, മുനിസിപ്പൽ കൗൺസിലർ വി.വി. ശോഭ, സുരേഷ് കൊട്രച്ചാൽ, ഒ.വി. പ്രദീപ്, സുജിത് പുതുക്കൈ, മനോജ് ഉപ്പിലിക്കൈ, അച്ചുതൻ മുറിയനാവി, സോണിസോബി, രാജൻ ഐങ്ങോത്ത്, കെ. ജയശ്രീ തുടങ്ങിയവർ സംസാരിച്ചു. പ്രമോദ്.കെ. റാം സ്വാഗതവും ചന്ദ്രശേഖരൻ മേനിക്കോട്ട് നന്ദിയും പറഞ്ഞു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!