മന്ത്രി മുഹമ്മദ് റിയാസിന്റെ സ്റ്റാഫുകളുടെ എണ്ണം കൂട്ടി. സജി ചെറിയാന്റെ പേഴ്‌സണല്‍ സ്റ്റാഫിലുണ്ടായിരുന്ന അഞ്ചുപേര്‍ റിയാസിന്റെ സ്റ്റാഫില്‍ എത്തിയതോടെ മന്ത്രിയുടെ സ്റ്റാഫ് അംഗങ്ങളുടെ എണ്ണം 30 ആയി. നിലവില്‍ മന്ത്രിമാരുടെ സ്റ്റാഫ് അംഗങ്ങളുടെ എണ്ണത്തിന്റെ പരിധി 25 ആയി കുറച്ചിരുന്നു.സ്റ്റാഫുകള്‍ക്ക് പെന്‍ഷന്‍ ഉറപ്പാക്കാനാണ് ഇപ്പോഴത്തെ നീക്കമെന്നാണ് ആരോപണം.
സജി ചെറിയാന്‍ മന്ത്രിസ്ഥാനം രാജി വെച്ചതിന് പിന്നാലെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് പിരിഞ്ഞുപോകാന്‍ ജൂലൈ 20 വരെ സാവകാശം നല്‍കി സര്‍ക്കാര്‍ ഉത്തരവിറങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് റിയാസിന്റെ സ്റ്റാഫിലേക്ക് 5 പേരെ മാറ്റി നിയമിച്ചത്.ഒരു വര്‍ഷം എങ്കിലും തുടര്‍ച്ചയായി പ്രവര്‍ത്തിച്ചാല്‍ മാത്രമാണ് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് പെന്‍ഷന്‍ ലഭിക്കുക. ഈ സാഹചര്യത്തില്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് പെന്‍ഷന്‍ ഉറപ്പാക്കാനാണ് നീക്കമെന്നാണ് ആരോപണം.