സമുദ്ര പര്യവേക്ഷണം, സമുദ്ര വിഭവങ്ങള്‍ കണ്ടെത്തുക തുടങ്ങിയ ലക്ഷ്യത്തോടെ ‘സമുദ്രയാൻ’ പദ്ധതിയുമായി ഇന്ത്യ.
മൂന്ന് പേരെ ഒരു സമുദ്ര പേടകത്തില്‍ 6000 മീറ്റര്‍ താഴ്ചയില്‍ സമുദ്രത്തിന് അടിയിലേക്ക് അയക്കാനാണ് ലക്ഷ്യം. കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രി കിരണ്‍ റിജിജു ആണ് വ്യാഴാഴ്ച രാജ്യസഭയില്‍ പദ്ധതി പ്രഖ്യാപിച്ചത്.
മനുഷ്യര്‍ സമുദ്രത്തിന് അടിയില്‍ പോയി നടത്തുന്ന ഇന്ത്യയുടെ ആദ്യ പദ്ധതിയാണ് സമുദ്രയാന്‍. 2026ഓട് കൂടി സമുദ്രയാന്‍ പദ്ധതി യാഥാർഥ്യം ആവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചെന്നൈയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്നോളജിക്കാണ് പദ്ധതിയുടെ ചുമതല.
മത്സ്യ 6000 എന്നാണ് ഈ പദ്ധതിക്കായി ഒരുക്കുന്ന സമുദ്ര പേടകത്തിന് പേര്. സാധാരണ ജോലികള്‍ക്കായി 12 മണിക്കൂര്‍ സമയം സമുദ്രത്തില്‍ കഴിയാനും യാത്രികരുടെ സുരക്ഷയുടെ ഭാഗമായി അടിയന്തിര ഘട്ടങ്ങളില്‍ 96 മണിക്കൂര്‍ സമുദ്രത്തിന് അടിയില്‍ കഴിയാനും സാധിക്കും വിധമാണ് ഇതിന്റെ രൂപകല്പന.