മെറ്റ ഇന്ത്യയുടെ (Meta India) പുതിയ മേധാവിയായി സന്ധ്യ ദേവനാഥൻ (Sandhya Devanathan)) ചുമതയേൽക്കും. ഇന്ത്യൻ യൂണിറ്റിന്റെ പുതിയ വൈസ് പ്രസിഡന്റായി (Vice President) സന്ധ്യ ദേവനാഥനെ നിയമിച്ചതായി മെറ്റ വ്യാഴാഴ്ചയാണ് പ്രഖ്യാപിച്ചത്. ഫേസ്ബുക്കിന്റെ (Facebook) മാതൃ കമ്പനിയായ മെറ്റയുടെ ഇന്ത്യയിലെ പ്രവർത്തനങ്ങൾക്ക് ഇനി മുതൽ നേതൃത്വം നൽകുന്നത് സന്ധ്യ ദേവനാഥനായിരിക്കും. നവംബർ മൂന്നിന് രാജിവച്ച അജിത് മോഹന്റെ (Ajit Mohan) പിൻഗാമിയായാണ് സന്ധ്യ ദേവനാഥൻ എത്തുന്നത്. നിലവിൽ ഏഷ്യ-പസഫിക് മേഖലയിലെ ഗെയിമിങ് വിഭാഗത്തിന്റെ വൈസ് പ്രസിഡന്റാണ് സന്ധ്യ ദേവനാഥൻ. അന്താരാഷ്‌ട്ര തലത്തിൽ ബാങ്കിങ്, പേയ്‌മെന്റ്, ടെക്‌നോളജി തുടങ്ങിയ രംഗങ്ങളിലായി സന്ധ്യദേവനാഥന് 22 വർഷത്തെ പ്രവർത്തന പരിചയമുണ്ട്.