8 മിനിറ്റ് വായിച്ചു

സംഗീത നാടക അക്കാദമി കൗണ്‍സില്‍ അംഗങ്ങള്‍ ചുമതലയേറ്റു

കേരള സംഗീത നാടക അക്കാദമി ജനറൽ കൗൺസിൽ അംഗങ്ങൾ ചുമതലയേറ്റു. ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടിയുടെ നേതൃത്വത്തിലുള്ള ജനറൽ കൗൺസിലിലെ 26 അംഗങ്ങളിൽ 13പേരാണ് ചുമതലയേറ്റത്. സന്തോഷ് കീഴാറ്റൂർ, രേണു രാമനാഥ്‌, വി.ടി. മുരളി, ചിറക്കര സലിംകുമാർ, ഫ്രാൻസിസ് ടി. മാവേലിക്കര, ജോൺ ഫെർണാണ്ടസ്, പെരിങ്ങോട് ചന്ദ്രൻ, സ്വരലയ അപ്പുക്കുട്ടൻ, കെ.എസ്. പ്രസാദ്, എം.ജി. ശശി, സഹീർ അലി, സാംസ്‌കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, സാംസ്കാരിക വകുപ്പധ്യക്ഷ കാര്യാലയം ഡയറക്ടർ എന്നിവരാണ് ചുമതലയേറ്റത്.

അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടിയും വൈസ്‌ചെയർപേഴ്‌സൺ പി.ആർ. പുഷ്പവതിയും സെക്രട്ടറി കരിവെള്ളൂർ മുരളിയും കഴിഞ്ഞമാസം ചുമതലയേറ്റിരുന്നു. അക്കാദമി കോൺഫറൻസ് ഹാളിൽ ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് അംഗങ്ങൾ ചുമതലയേറ്റത്. ജനറൽ കൗൺസിൽ അംഗങ്ങളായി കേരള സാഹിത്യ അക്കാദമി, കേരള ലളിതകലാ അക്കാദമി, കേരള കലാമണ്ഡലം, ഫോക്‌ലോർ അക്കാദമി, വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികൾ 17ന് ചുമതലയേൽക്കും.

പുനഃസംഘടിപ്പിച്ച ജനറൽ കൗൺസിലിലേക്ക് ഏഴുപേരെകൂടി നാമനിർദേശം ചെയ്തു. ടി.ആർ. അജയൻ, കാഥികൻ ഡോ. വസന്തകുമാർ സാംബശിവൻ, കർണാടക സംഗീതജ്ഞൻ ആനയടി പ്രസാദ്, യുവ നർത്തകി വി.പി. മൻസിയ, നാടകകൃത്ത് രാജ്‌മോഹൻ നീലേശ്വരം, കഥകളി നടൻ കലാമണ്ഡലം കെ.ജി. വാസുദേവൻ നായർ, കളമെഴുത്ത് -വാദ്യകലാകാരൻ സജുചന്ദ്രൻ എന്നിവരെയാണ് ജനറൽ കൗൺസിലിലേക്ക് നാമനിർദേശം ചെയ്‌തത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!