കണ്ണൂർ | പുതുച്ചേരിയിൽ തിങ്കളാഴ്ച മുതൽ 14-വരെ നടക്കുന്ന 19 വയസിന് താഴെയുള്ള ആൺകുട്ടികളുടെ ഇന്റർ സ്റ്റേറ്റ് ഇൻവിറ്റേഷൻ ക്രിക്കറ്റ് ടൂർണമെന്റിൽ പങ്കെടുക്കുന്ന കേരള ടീമിലേക്ക് ജില്ലയിൽ നിന്ന് മൂന്ന് താരങ്ങൾ. സംഗീത് സാഗർ, തേജസ് വിവേക്, ഇ സി അഭിനന്ദ് എന്നിവരെയാണ് തിരഞ്ഞെടുത്തത്.
ഓപ്പണിങ് ബാറ്റ്സ്മാനായ സംഗീത് സാഗർ കോട്ടയംപൊയിൽ എടത്തിൽ ഹൗസിൽ വി ഗിരീഷ് കുമാർ – കെ കെ ഷിജിന ദമ്പതികളുടെ മകനാണ്. തലശ്ശേരി സെയ്ൻറ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ ഹ്യൂമാനിറ്റീസ് വിദ്യാർഥിയാണ്.
ഓൾറൗണ്ടറായ തേജസ് വിവേക് കണ്ണൂർ കണ്ണാടിപ്പറമ്പ് നാലവടത്ത് ഹൗസിൽ എൻ കെ വിവേകാനന്ദൻ – ബിന്ദു- ദമ്പതികളുടെ മകനാണ്. കോഴിക്കോട് ദേവഗിരി സെയ്ൻറ് ജോസഫ്സ് കോളേജിൽ ഒന്നാം വർഷ ബി സി എ ബിരുദ വിദ്യാർഥിയാണ്.
വലം കൈയൻ മധ്യനിര ബാറ്റ്സ്മാനായ ഇ സി അഭിനന്ദ് കൊട്ടിയൂർ ഐ ജെ എം ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് പ്ലസ് ടു കൊമേഴ്സ് പൂർത്തിയാക്കി. പാൽച്ചുരം എടമണ ഹൗസിൽ ചന്ദ്രൻ – റീന ദമ്പതികളുടെ മകനാണ്.