ഇ-സഞ്ജീവനി ഓൺലൈൻ പോർട്ടലിലൂടെ കോന്നി മെഡിക്കൽ കോളജിലെ വനിതാ ഡോക്ടർക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ പ്രതി പിടിയിൽ.തൃശുർ കരിവണ്ണൂർ സ്വദേശി ഷൂഹൈബ് എന്ന 21 കാരനാണ് ആറന്മുള പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്.
ആരോഗ്യ വകുപ്പിന്റെ ഇ-സഞ്ജീവനി ടെലീ മെഡിസിൻ സൈറ്റിൽ സേവനം നടത്തുകയായിരുന്ന ആറന്മുള സ്വദേശിയായ വനിതാ ഡോക്ടർക്ക് നേരെയാണ് രോഗി എന്ന വ്യാജേന ലോഗിൻ ചെയ്ത യുവാവ്, മുഖം മറച്ച് സ്വകാര്യ ഭാഗങ്ങൾ കാട്ടിയത്.കേസിൽ അന്വേഷണം ആരംഭിച്ച ആറമുള പൊലീസ് പോർട്ടലിൽ രജിസ്റ്റർ ചെയ്യാനുപയോഗിച്ച ഫോൺ നമ്പർ കണ്ടെത്തിയാണ് ഷുഹൈബിന് അറസ്റ്റ ചെയ്തത്.