//
4 മിനിറ്റ് വായിച്ചു

“സന്തോഷ് ട്രോഫി ഫൈനലില്‍ കിരീടം നേടിയാല്‍ കേരള ടീമിന് ഒരു കോടി രൂപ”;പ്രഖ്യാപനവുമായി ഷംസീര്‍ വയലില്‍

സന്തോഷ് ട്രോഫി ഫൈനലില്‍ കേരളം ജയിച്ചാല്‍ ടീമിന് ഒരുകോടി രൂപ പാരിതോഷികം നല്‍കുമെന്ന് പ്രവാസി സംരംഭകനും വിപിഎസ് ഹെല്‍ത്ത് ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ഷംസീര്‍ വയലില്‍. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.ഇന്ന് രാത്രി എട്ടുമണിക്ക് മലപ്പുറം മഞ്ചേരിയിലാണ് കേരളവും ബംഗാളും തമ്മില്‍ ഏറ്റുമുട്ടുന്നത്.മുമ്പ് കൊല്‍ക്കത്തയില്‍ വച്ച് കേരളവും ബംഗാളും ഏറ്റുമുട്ടിയപ്പോള്‍ വിജയം കേരളത്തിനൊപ്പമായിരുന്നു. ബംഗാള്‍ ഇതുവരെ 32 തവണ കരീടം നേടിയിട്ടുണ്ട്.പതിനഞ്ചാം ഫൈനലിനിറങ്ങുന്ന കേരളം ഇക്കുറി തങ്ങളുടെ ആറാം കിരീടമാണ് ലക്ഷ്യമിടുന്നത്. അവസാനമായി 2017-18 ലാണ് കേരളം ജേതാക്കളായത്. അന്ന് ഫൈനലിൽ ബംഗാളിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തിയാണ് കിരീടം ചൂടിയത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!