//
9 മിനിറ്റ് വായിച്ചു

അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനുറച്ച് തരൂര്‍; നാമനിര്‍ദേശ പത്രിക വാങ്ങി

കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനുറച്ച് ശശി തരൂര്‍. അദ്ധ്യക്ഷനെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പിനായുള്ള നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ആരംഭിച്ചതിന് പിന്നാലെ പ്രതിനിധിയെ അയച്ച് തരൂര്‍ പത്രിക വാങ്ങി. തരൂര്‍ ഉള്‍പ്പടെ മൂന്ന് നേതാക്കളാണ് ഇതുവരെ നാമനിര്‍ദേശത്തിനുള്ള പത്രികാ ഫോം വാങ്ങിയിരിക്കുന്നത്.

ഇന്ന് രാവിലെ 11നാണ് കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ആരംഭിച്ചത്. തരൂരിന്റെ പ്രതിനിധി എത്തിയാണ് പത്രികാ ഫോം വാങ്ങിയത്. ഈ മാസം 30ന് തരൂര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.തരൂരിന് പുറമെ ഉത്തര്‍പ്രദേശില്‍ നിന്നുള്ള വിനോദ് സാത്തി, ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള ലക്ഷ്മികാന്ത് ശര്‍മ എന്നിവരാണ് പത്രികാ ഫോം വാങ്ങിയത്.

അശോക് ഗെലോട്ട് തിങ്കളാഴ്ചയോടെ പത്രികാ ഫോം വാങ്ങുമെന്നും, 28 ന് നാമനിര്‍ദേശ പത്രിക നല്‍കിയേക്കുമെന്നുമാണ് റിപ്പോര്‍ട്ട്. ജി23-യുടെ പ്രതിനിധിയായി മനീഷ് തിവാരിയും അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചേക്കും.

അതേസമയം എഐസിസി അദ്ധ്യക്ഷ തെരഞ്ഞെടുപ്പില്‍ ജി23-ക്ക് പ്രത്യേകം സ്ഥാനാര്‍ത്ഥിയില്ലെന്ന് പി ജെ കുര്യന്‍ പ്രതികരിച്ചു. ശശി തരൂരും മനീഷ് തിവാരിയും സ്വന്തം നിലയ്ക്ക് മത്സരിക്കുന്നതാണ്. എന്നാല്‍ മനീഷ് തിവാരിയാണ് ജി 23 യോട് അടുത്ത് നില്‍ക്കുന്ന നേതാവെന്നും പി ജെ കുര്യന്‍  പറഞ്ഞു.

സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി അധികാരം പിടിച്ചെടുക്കുകയെന്ന ലക്ഷ്യം ജി 23ക്ക് ഇല്ല. തിരുത്തല്‍ ശക്തിയായി പ്രവര്‍ത്തിക്കുകയെന്ന ഉദ്ദേശം മാത്രമേയുള്ളൂവെന്നും പി ജെ കുര്യന്‍ വ്യക്തമാക്കി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!