6 മിനിറ്റ് വായിച്ചു

സൗദി യുദ്ധവിമാനം തകര്‍ന്നു; പൈലറ്റുമാര്‍ കൊല്ലപ്പെട്ടു

മനാമ> പരിശീലനത്തിനിടെ സൗദി യുദ്ധ വിമാനം തകര്‍ന്നുവീണ് ജീവനക്കാര്‍ കൊല്ലപ്പെട്ടു. റോയല്‍ സൗദി എയര്‍ഫോഴ്‌സിന്റെ എഫ്-15 എസ്എ യുദ്ധവിമാനമാണ്  തകര്‍ന്നുവീണത്. തലസ്ഥാനമായ റിയാദില്‍ നിന്ന് 815 കിലോമീറ്റര്‍ അകലെ ഖമീസ് മുഷൈത്തിലെ കിംഗ് ഖാലിദ് എയര്‍ ബേസിന് സമീപമാണ് അപകടമുണ്ടായതെന്ന് സൗദി പ്രസ് ഏജന്‍സി അറിയിച്ചു. ബുധനാഴ്ച വൈകീട്ടാണ് സംഭവം. രണ്ട് സീറ്റുകളുള്ള യുദ്ധവിമാനമാണ് എഫ്-15ടഎ. അപകടത്തില്‍ മരിച്ചവരുടെ എണ്ണം പുറത്തുവിട്ടിട്ടില്ല..വിമാനത്തിലുണ്ടായിരുന്ന എല്ലാ ജീവനക്കാരും കൊല്ലപ്പെട്ടതായി സൗദി അറേബ്യ അറിയിച്ചു.

തകര്‍ച്ചയുടെ കാരണം കണ്ടെത്താന്‍ അന്വേഷണം നടക്കുകയാണെന്ന് സൈനിക വക്താവ് ജനറല്‍ തുര്‍ക്കി അല്‍ മാല്‍ക്കി പ്രസ്താവനയില്‍ പറഞ്ഞു.സാധാരണ രണ്ട് പൈലറ്റുമാരാണ് ഇതില്‍ ഉണ്ടാവുക.  കഴിഞ്ഞ നവംബറില്‍ പതിവ് പരിശീലന ദൗത്യത്തിനിടെ സാങ്കേതിക തകരാര്‍ കാരണം സൗദി വ്യോമസേനയുടെ എ15ട യുദ്ധവിമാനം തകര്‍ന്നുവീണിരുന്നു. എജക്റ്റര്‍ സീറ്റുകള്‍ ഉപയോഗിച്ച് രണ്ട് ഉദ്യോഗസ്ഥരും രക്ഷപ്പെട്ടു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!