ശ്രീകണ്ഠാപുരം: സ്കൂൾവിദ്യാർത്ഥിയായ 14 കാരനെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചുഴലി ചാലിൽ വയലിലെ പ്രവാസി ചെമ്രോട്ട് വീട്ടിൽ ഷിബു – ധന്യ ദമ്പതികളുടെ മകൻ ആദിഷിനെ(14)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്ന് പുലർച്ചെ 5.30 മണിയോടെ സംഭവം കണ്ടത്. കുട്ടിയുടെ പിതാവ് ഷിബുവിദേശത്ത് ഖത്തറിലാണ് ജോലി ചെയ്യുന്നത്. അമ്മ ധന്യയും ആദിഷും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.അനുജൻ അഭിഷേദ് അമ്മയായ ധന്യയുടെ സഹോദരന്റെ കൂവേരിയിലെ വീട്ടിലുമായിരുന്നു. ഇന്നലെ രാത്രി ഭക്ഷണം കഴിച്ച് ആദിഷ് ഉറങ്ങാൻ കിടന്നതായിരുന്നു. ചുഴലി ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്. വിവരമറിഞ്ഞ് പിതാവ് ഷിബു നാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്.ശ്രീകണ്ഠാപുരം പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.