കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് തലശ്ശേരിയിൽ കടലേറ്റം ശക്തമാകുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി തലശ്ശേരി തീരത്ത് കടൽ കൂടുതൽ പ്രക്ഷുബ്ധമാണ്. വ്യാഴാഴ്ച പുലർച്ച തലശ്ശേരി ജവഹർഘട്ടിന് സമീപം കടലേറ്റമുണ്ടായിരുന്നു.
കടൽവെള്ളം കരയിലേക്ക് ഇരച്ചെത്തിയതിനാൽ തീരത്ത് നിർത്തിയിട്ടിരുന്ന ഏതാനും മീൻപിടിത്ത തോണികൾക്ക് കേടുപാടുകളുണ്ടായിരുന്നു. മത്സ്യത്തൊഴിലാളികൾ എത്തി തോണികൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയായിരുന്നു. ചാലിൽ, തലായി, ഗോപാലപേട്ട ഭാഗങ്ങളിലും പുലർച്ച കടൽക്ഷോഭമുണ്ടായി.പിയർ റോഡിൽ കടൽപാലം പരിസരത്താണ് വെളളി, ശനി ദിവസങ്ങളിൽ കടലേറ്റം രൂക്ഷമായതായി കാണപ്പെടുന്നത്. തിരമാലകൾ ഏറെ ഉയരത്തിൽ പൊങ്ങി ആഞ്ഞടിക്കുകയാണ് ഇവിടെ. പാലത്തിന്റെ ഇരുവശങ്ങളിലും ശക്തമായ തിരയിളക്കം അനുഭവപ്പെടുന്നുണ്ട്.