/
3 മിനിറ്റ് വായിച്ചു

ട്രെയിനിൽ ലൈംഗികാതിക്രമം; കണ്ണൂർ സ്വദേശി അറസ്റ്റിൽ

കാസര്‍കോട് | ട്രെയിനിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ. കണ്ണൂർ പടപ്പയങ്ങാട് സ്വദേശി ജോർജ് ജോസഫിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊയമ്പത്തൂർ – മംഗളൂരു ഇന്റർസിറ്റിയിൽ ഇന്നലെ രാവിലെ ആയിരുന്നു സംഭവം.

വിദ്യാർത്ഥിനിയുടെ പരാതിയിൽ കാസർഗോഡ് റെയിൽവേ പൊലീസ് കേസ് എടുത്തിരുന്നു. വിദ്യാർത്ഥിനി പകർത്തിയ ലൈംഗിക അതിക്രമം നടത്തുന്ന പ്രതിയുടെ ദൃശ്യങ്ങളും പുറത്തായി. തനിക്കുണ്ടായ ദുരനുഭവം സാമൂഹിക മാധ്യമത്തിലൂടെ ആണ് വിദ്യാർത്ഥിനി പങ്കുവച്ചത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!