//
11 മിനിറ്റ് വായിച്ചു

അക്രമി സംഘത്തില്‍ ആരോഗ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗവും; ഈ മാസം ഒഴിഞ്ഞെന്ന് സിപിഐഎം

രാഹുല്‍ഗാന്ധി എംപിയുടെ ഓഫീസ് ആക്രമിച്ച സംഘത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പേഴ്‌സണല്‍ സ്റ്റാഫും. വയനാട് എസ്എഫ്‌ഐ ജില്ലാ മുന്‍ വൈസ് പ്രസിഡണ്ട് അവിഷിത്ത് കെ ആറിനെയാണ് കേസില്‍ പ്രതിചേര്‍ത്തിരിക്കുന്നത്. അവിഷിത്ത് പൊലീസ് കസ്റ്റഡിയിലാണ്. എന്നാല്‍ സംഭവം നടന്നതിന് ശേഷം സ്ഥലം സന്ദര്‍ശിക്കാനെത്തിയ ഡിവൈഎഫ്‌ഐ നേതാക്കള്‍ക്കൊപ്പം വൈകിയാണ് അവിഷിത്ത് സംഭവ സ്ഥലത്തെത്തിയതെന്നാണ് സിപിഐഎം നേതാക്കള്‍ വിശദീകരിക്കുന്നത്. ആരോഗ്യകാരണങ്ങള്‍ ചൂണ്ടികാട്ടി അവിഷിത്ത് ഈ മാസം ആദ്യം ആരോഗ്യമന്ത്രിയുടെ സ്റ്റാഫില്‍ നിന്നും ഒഴിഞ്ഞുവെന്നും നേതാക്കള്‍ പറയുന്നു.ഓഫീസ് അക്രമിച്ച സംഭവത്തില്‍ ഇതിനകം 25 പേരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. അത് ആദ്യം അറസ്റ്റ് ചെയ്ത 19 പേരെ ജില്ലാ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പ്രതികള്‍ക്കെതിരെ പൊലീസ് ഉദ്യോഗസ്ഥരെ മര്‍ദിച്ചതിനും പൊതുമുതല്‍ നശിപ്പിച്ചതിനും ജാമ്യമില്ലാ വകുപ്പ് പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. എസ്എഫ്‌ഐ ജില്ലാ പ്രസിഡണ്ട് ജോയല്‍ ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാജി എന്നിവരെ ഉള്‍പ്പെടെയാണ് അറസ്റ്റ് ചെയ്തത്.

ഓഫീസ് ആക്രമിച്ച സംഭവം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. മാനന്തവാടി ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. എഡിജിപി മനോജ് എബ്രഹാം അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതിനെ എസ്എഫ്‌ഐ അപലപിച്ചു. ബഫര്‍ സോണുമായി ബന്ധപ്പെട്ട് ഒരു പ്രതിഷേധം ഉണ്ടാവുമെന്ന് മാത്രമാണ് സംസ്ഥാന കമ്മിറ്റിക്ക് അറിവുണ്ടായിരുന്നതെന്ന് ദേശീയാധ്യക്ഷന്‍ വി പി സാനു പറഞ്ഞു. ഒരു വ്യക്തിക്കെതിരെയല്ല മറിച്ച്, വിഷയവുമായി ബന്ധപ്പെട്ട പ്രതിഷേധമാണ്. അത് സ്വാഭാവികമാണ്. മാര്‍ച്ച് എസ്എഫ്‌ഐ തീരുമാനിച്ചതല്ലെന്നും വി പി സാനു പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് പരിശോധിച്ച ശേഷം നടപടി സ്വീകരിക്കുമെന്നും വി പി സാനു പറഞ്ഞു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!