//
5 മിനിറ്റ് വായിച്ചു

‘ജീവിച്ചിരിപ്പുണ്ടെങ്കിൽ അസോസിയേറ്റ് പ്രൊഫസറായിരിക്കും; കോടതി വിധിക്കു ശേഷം പ്രിയാ വർഗീസ്

കണ്ണൂർ: കണ്ണൂർ സർവകലാശാലയിലെ നിയമനം ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെ വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി പ്രിയ വർഗീസ്. 2012ൽ അസിസ്റ്റന്റ് പ്രഫസർ ആയി ജോലിയിൽ പ്രവേശിച്ച ഒരാൾക്ക് അസോസിയേറ്റ് പ്രൊഫസർ ആകാൻ പുതിയ ഒരു നിയമനം തേടി പൊകേണ്ടെന്നും ജീവിച്ചിരിപ്പുണ്ടെങ്കിൽ അത് ആയിരിക്കുമെന്നും പ്രിയാ വർഗീസ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

യഥാർത്ഥത്തിൽ നടക്കുന്നത് ജോസഫ് സ്‌കറിയയും ഒരു പ്രിയാ വർഗീസും തമ്മിൽ ഒരു അപ്പകഷ്ണത്തിന് വേണ്ടിയുള്ള പോര് മാത്രമാണെന്നാണ് പ്രിയ വർഗീസ് കുറിച്ചു. വിവാദത്തിൽ കെ.കെ.രാഗേഷിന്റെ പേര് ഉൾപ്പെടുത്തിയതിനെതിരെ മാധ്യമങ്ങളെ വിമർശിക്കുകയും ചെയ്തു. കെ. കെ. രാഗേഷുമായുള്ളത് അച്ഛൻ മകൾ ബന്ധമൊന്നുമല്ല. ഒന്നിച്ചു ജീവിക്കാം എന്നൊരു കരാർ മാത്രമാണ്. കെ കെ രാഗേഷിനെ പാർട്ടി പുറത്താക്കിയാലോ തങ്ങൾ ബന്ധം അവസാനിപ്പിച്ചാലോ തീരാവുന്ന വിവാദം മാത്രമാണ് ഇപ്പോഴത്തേതെന്നും പ്രിയ പറയുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!