//
9 മിനിറ്റ് വായിച്ചു

‘പുറത്താക്കിയിട്ടില്ല’; ഷമ്മി തിലകനെ പുറത്താക്കിയെന്ന വാർത്ത തള്ളി ‘അമ്മ’

താര സംഘടനയായ ‘അമ്മ’യിൽ നിന്ന് ഷമ്മി തിലകനെ പുറത്താക്കിയിട്ടില്ല.സംഘടനയിലെ ഭൂരിഭാഗം അംഗങ്ങളും നടപടി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഷമ്മി തിലകന്റെ വിശദീകരണം കേട്ട ശേഷം മാത്രമാകും നടപടി സ്വീകരിക്കുക എന്നും ജനറൽ ബോഡിക്ക് ശേഷം ‘അമ്മ’ മാധ്യമങ്ങളോട് പറഞ്ഞു. അടുത്ത എക്സിക്യൂട്ടിവ് യോഗത്തിനു ശേഷം മാത്രമായിരിക്കും ഷമ്മി തിലകന്റെ വിഷയത്തിൽ അന്തിമ തീരുമാനമെന്നും സംഘടന അറിയിച്ചു. സംഘടനയുടെ അംഗത്വ ഫീസ് വർധിപ്പിച്ചതടക്കമുള്ള കാര്യങ്ങൾ വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി. 2,05000 രൂപയാണ് പുതുക്കിയ ഫീസ്. അതേസമയം വിജയ് ബാബു യോഗത്തിൽ എത്തിയത് സംബന്ധിച്ചും സംഘടന വിശദീകരണം നൽകി.

ഭാരവാഹിത്വത്തിൽ നിന്ന് മാറി നിൽക്കുക എന്ന് അദ്ദേഹത്തിന്റെ തീരുമാനമായിരുന്നു എന്നും സംഘടന അറിയിച്ചു.അതെ സമയം ‘അമ്മ’യ്‌ക്കെതിരെ ഷമ്മി തിലകന്‍ സോഷ്യല്‍മീഡിയയില്‍ കൂടി അഭിപ്രായങ്ങപ്രകടനങ്ങള്‍ നടത്തിയിട്ടുണ്ട് എന്നും സംഘടന മാഫിയ സംഘമാണ് എന്ന തരത്തിലുള്ള ആരോപണങ്ങള്‍ ഉന്നയിച്ചതില്‍ അംഗങ്ങള്‍ക്ക് ശക്തമായ പ്രതിഷേധമുണ്ട് എന്നും സിദ്ദിഖ് പറഞ്ഞു. ‘ഇത്തവണ പൊതുയോഗം ശക്തമായ എതിര്‍പ്പു രേഖപ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ അദ്ദേഹത്തിനെതിരെ ശക്തമായ നടപടിയെടുക്കാന്‍ പൊതുയോഗം എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഷമ്മിയെ വിളിച്ച് അദ്ദേഹത്തിന് പറയാനുള്ളത് കേട്ടതിനു ശേഷമായിരിക്കും നടപടി സ്വീകരിക്കുക. ഭൂരിഭാഗം പേരും അദ്ദേഹത്തെ പുറത്താക്കണമെന്ന അഭിപ്രായമാണ് നടത്തിയത്. എന്നാല്‍ അതിന് മുന്‍പ് അദ്ദേഹത്തെ കേള്‍ക്കേണ്ട ബാധ്യതയുണ്ട്.’ സിദ്ദിഖ് പറഞ്ഞു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!