മാധ്യമപ്രവര്‍ത്തകന്‍ സിദ്ധിഖ് കാപ്പന്‍ കേരളത്തിലെത്തി. കുടുംബാംഗങ്ങളും സുഹൃത്തുക്കളും മനുഷ്യാവകാശ പ്രവര്‍ത്തകരും കരിപ്പൂര്‍ വിമാനത്താവളത്തില്‍ സിദ്ധിഖ് കാപ്പനെ സ്വീകരിച്ചു. ജയില്‍ മോചിതനായെങ്കിലും ജാമ്യ വ്യവസ്ഥകള്‍ പ്രകാരം ആറ് ആഴ്ച ഡല്‍ഹിയില്‍ കഴിയുകയായിരുന്നു കാപ്പന്‍.
27 മാസം നീണ്ട ജയില്‍വാസത്തിന് ശേഷമായിരുന്നു സിദ്ധിഖ് കാപ്പന്‍ ജയില്‍ മോചിതനായത്. സുപ്രീം കോടതിയും അലഹബാദ് ഹൈക്കോടതിയും ജാമ്യം നല്‍കിയതോടെയാണ് കാപ്പന്റെ ജയില്‍ മോചനത്തിന് വഴിയൊരുങ്ങിയത്.