സീതാറാം യെച്ചൂരിയുടെ വിയോഗത്തിൽ അനുശോചിച്ച് ജില്ലയിലെ ലോക്കൽ കേന്ദ്രങ്ങളിൽ മൗനജാഥയും അനുസ്മരണ യോഗവും നടത്തി. വെള്ളിയാഴ്ച ഏരിയാ കേന്ദ്രങ്ങളിൽ സർവ്വകക്ഷി മൗനജാഥയും അനുശോചന യോഗവും ചേരും. ദുഃഖാചരണത്തിന്റെ ഭാഗമായി 3 ദിവസം പാർട്ടിയുടെ എല്ലാ പരിപാടികളും മാറ്റിവെച്ചു. പാർട്ടി ഓഫീസുകളിലും പൊതുസ്ഥലങ്ങളിലും ഒരാഴ്ച പാർട്ടി പതാക താഴ്ത്തികെട്ടുമെന്നും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ അറിയിച്ചു.
കണ്ണൂർ ജില്ലയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന നേതാവായിരുന്നു സീതാറാം യെച്ചൂരി. 23-ാം പാർട്ടി കോൺഗ്രസ്സ് കണ്ണൂരിൽ വച്ചു നടന്നപ്പോൾ ആ ബന്ധം കൂടുതൽ ദൃഢമായി. കണ്ണൂരിനോട് പ്രത്യേക സ്നേഹവും ബന്ധവും എന്നും കാത്തുസൂക്ഷിച്ച നേതാവിന്റെ വിയോഗം കണ്ണൂരിലെ പാർട്ടിക്കും ജനാധിപത്യ പ്രസ്ഥാനങ്ങൾക്കും വലിയ നഷ്ടമാണ് വരുത്തിവെച്ചത്.