തിരുവനന്തപുരം > കേരള ടൂറിസം ഇൻഫ്രാസ്‌ട്രക്‌ചർ ലിമിറ്റഡ് (കെടിഐഎൽ) ചെയർമാനായി എസ് കെ സജീഷിനെ നിയമിച്ചു. സംസ്ഥാന യുവജന കമ്മീഷൻ മെമ്പർ, ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ (ഡിടിപിസി) എക്‌സിക്യൂട്ടീവ് മെമ്പർ എന്നീ സ്ഥാനങ്ങൾ വഹിക്കുന്ന സജീഷ് കോഴിക്കോട് പേരാമ്പ്ര സ്വദേശിയാണ്. സംസ്ഥാനത്തെ ടൂറിസം മേഖലയിലെ നിക്ഷേപവും അടിസ്ഥാന സൗകര്യ വികസനവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഏജൻസിയാണ് കെടിഐഎൽ.
എസ് കെ സജീഷ് കെടിഐഎല്‍ ചെയര്‍മാന്‍
